മനാമ: മുഖ്യമന്ത്രി പിണറായി വിജയന്റെ ബഹ്റൈന്‍ സന്ദര്‍ശനവും ‘പ്രവാസി സംഗമം’ എന്ന പേരില്‍ കൊട്ടിഘോഷിച്ച പരിപാടിയും വെറും പ്രഹസനമായി മാറിയെന്ന് ഐവൈസിസി ബഹ്റൈന്‍ ആരോപിച്ചു. പ്രവാസികള്‍ക്കായി പുതിയ പദ്ധതികളോ സുപ്രധാന പ്രഖ്യാപനങ്ങളോ ഉണ്ടായില്ലെന്നും ഐവൈസിസി ആരോപിച്ചു.
പ്രവാസി വിഷയങ്ങളില്‍ കാര്യമായ അഭിപ്രായ പ്രകടനം പോലും നടത്താതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗവും ഗള്‍ഫ് പര്യടനവും വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു ‘പിആര്‍ വര്‍ക്ക്’ മാത്രമാണെന്ന യുഡിഎഫ് സംഘടനകളുടെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്നും ഐവൈസിസി ചൂണ്ടിക്കാട്ടി.
മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളില്‍ എത്രയെണ്ണം നടപ്പാക്കി എന്ന് പറയാതിരുന്നത്, അതെല്ലാം വെറും വാക്കുകള്‍ മാത്രമായിരുന്നു എന്നതിന്റെ ജാള്യത കൊണ്ടാണെന്നും ഐവൈസിസി നേതാക്കള്‍ കുറ്റപ്പെടുത്തി.