കുവൈത്തിൽ വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വിദേശ ഏജൻസി

Doctors-in-Kuwaitr

കുവൈത്തിൽ വിദേശി ഡോക്ടർമാരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ചുമതല വിദേശ ഏജൻസിയെ ഏൽപ്പിച്ചു. അന്താരാഷ്‌ട്ര തലത്തിൽ പ്രവർത്തിക്കുന്ന എപിക് സിസ്റ്റംസ് കോർപറേഷൻ എന്ന ഏജൻസിയെയാണ് ആരോഗ്യമന്ത്രാലയം ഇതിനായി ചുമതലപ്പെടുത്തിയത്. ഞായറാഴ്ച മുതൽ ഏജൻസി പ്രവർത്തനം തുടങ്ങും.

ആരോഗ്യമന്ത്രാലയത്തിൽ ജോലി ചെയ്യുന്നവരും പുതുതായി നിയമിക്കപ്പെടുന്നവരും ആയ മുഴുവൻ വിദേശ ഡോക്റ്റർമാരും ഏജൻസിയുടെ സഹായത്തോടെ യോഗ്യതയുടെ ആധികാരികത ഉറപ്പു വരുത്തേണ്ടി വരും. ഞായറാഴ്ച മുതൽ ഏജൻസി പ്രവർത്തനം തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. വെരിഫിക്കേഷൻ നടപടികൾക്ക് ആരോഗ്യമന്ത്രാലയം ഫീസ് ഈടാക്കില്ല പകരം രജിസ്ട്രേഷൻ ഫീസായി 125 ഡോളറും സാക്ഷ്യപ്പെടുത്തുന്ന ഒരു സർട്ടിഫിക്കറ്റിനും 80 ഡോളർ വീതവും ഏജൻസിയിൽ അടക്കണം. വ്യാജ സർട്ടിഫിക്കറ്റുകളുടെ ബലത്തിൽ ഡോക്ടർമാരായി നിയമിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്നതിനായാണ് ആരോഗ്യമന്ത്രാലയം സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നിർബന്ധമാക്കുന്നത്.

പദ്ധതി നടപ്പാവുന്നതോടെ നിലവിൽ ജോലിയിലുള്ള വിദേശി ഡോക്ടർമാരും സർക്കാർ-സ്വകാര്യ മേഖലയിൽ പുതുതായി നിയമിതരാകുന്നവരും സർട്ടിഫിക്കറ്റുകൾ സൂക്ഷ്മ പരിശോധനക്ക് നൽകേണ്ടി വരും. വിദേശ എൻജിനിയർമാരുടെ യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ സ്വീഡിഷ് കമ്പനിയെ കമ്പനിയെ ഏൽപ്പിച്ചതിതിന് പിന്നാലെയാണ് ഡോക്ടർമാരുടെ സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും അധികൃതർ പരിശോധിക്കാനൊരുങ്ങുന്നത്. അതിനിടെ ആരോഗ്യമന്ത്രാലയത്തിന്റെ നടപടിയെ കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സ്വാഗതം ചെയ്തു. സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തുന്നതിനായി എപിക് പോലെയുള്ള പ്രമുഖ ഏജൻസിയെ തന്നെ ഏൽപ്പിച്ചത് ആരോഗ്യ മേഖലയുടെ കാര്യക്ഷമത ഉറപ്പാക്കാകാൻ സഹായകരമാകുമെന്ന് കെ.എം.എ പ്രസിഡന്റ് ഡോ അഹമ്മദ് അൽ ഇനേസി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!