ബഹ്‌റൈൻ തിരൂർ കൂട്ടായ്മ മെംബേർസ് മീറ്റ് സംഘടിപ്പിച്ചു

മനാമ: ബഹ്‌റൈൻ തിരൂർ കൂട്ടായ്മ മെംബേർസ് മീറ്റ് സംഘടിപ്പിച്ചു. പരിപാടി ഷമീർ പൊട്ടച്ചോല (ദാറുൽ ശിഫ) ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രവർത്തകന്റെ അസുഖ ബാധിതനായ മകന്റെ ചികിത്സ ചിലവിനുള്ള തുകസമാഹരണവും നടന്നു. ചാരിറ്റി ഉത്ഘാടനം സതീശൻ പടിഞ്ഞാറേക്കര നിർവഹിച്ചു. മംഗലം സുലൈമാൻ സ്വാഗതവും, ഷഹാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു. അനൂപ് റഹ്മാൻ റിപ്പോർട്ട്‌ അവതരിപ്പിച്ചു. അഷ്‌റഫ്‌ തിരൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബി വാഹിദ് വൈലത്തൂർ, പി കെ അഷ്‌റഫ്‌, മുസ്തഫ മുത്തു, ഷാഹിദ് സി.സി,റഷീദ് വെട്ടം, സവാദ് തിരൂർ, സമദ്, താജുദ്ധീൻ, അയൂബ്, മമ്മുകുട്ടി, ഹസ്സൻ, മെഹർ, നജ്മുദ്ധീൻ, ഫാറൂഖ്, ബാവ മൂപ്പൻ എന്നിവർ സംസാരിച്ചു.