സൗദി ജനവാസ മേഖലയിൽ ഹൂതികളുടെ ആക്രമണശ്രമം; ഡ്രോണ്‍ സൗദി പ്രതിരോധ സേന തകർത്തു

missile

റിയാദ്: സൗദിയിലെ ജനവാസ മേഖലയിൽ വീണ്ടും ഹൂതി വിമതരുടെ ആക്രമണശ്രമം. എന്നാല്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയും സ്ഫോടക വസ്തുക്കള്‍ നിറച്ച ചെറുവിമാനം ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്താനൊരുങ്ങിയിരുന്നു. ഇന്ന് അബഹയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അറബ് സഖ്യസേന വക്താവ് പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയിൽ നിരവധി തവണ സൗദിയിലെ അബഹ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തിയിട്ടുണ്ട്. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അറബ് സഖ്യസേന സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 26 പേര്‍ക്കാണ് പരിക്കേറ്റത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!