ബഹ്‌റൈന്‍ സെന്റ് തോമസ് യുവജന പ്രസ്ഥാനത്തിന്റെ “രക്ത ദാന ക്യാമ്പ്” ശ്രദ്ധേയമായി

മനാമ: ബഹ്‌റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്ത ദാന ദിനമായ ജൂണ്‍ 14 ന്‌ സെല്‍മാനിയ മെഡിക്കല്‍ കോപ്ലക്സിലെ സെന്‍ഡ്രല്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ച് “രക്ത ദാന ക്യാമ്പ്” സംഘടിപ്പിച്ചു. ഏകദേശം ഇരുനൂറോളം ആളുകള്‍ പങ്കെടുത്ത ക്യാമ്പ് ഒരു വന്‍ വിജയമായിരുന്നു എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. “സിംപോണിയ’19” എന്ന പേരില്‍ പ്രസിഡണ്ട് റവ. ഫാദര്‍ ഷാജി ചാക്കോ ഉദ്ഘാടനം ചെയ്ത പ്രസ്ഥാനത്തിന്റെ ഇരുപതാമത് രക്ത ദാന ക്യാമ്പ് ആണ്‌ ഇപ്പോള്‍ നടന്നത്. വന്ന്‍ ചേര്‍ന്ന ഏവരോടും ഉള്ള നന്ദി വൈസ് പ്രസിഡണ്ട് ബോണി മുളപ്പാംപള്ളില്‍, സെക്രട്ടറി റിനി മോന്‍സി എന്നിവര്‍ അറിയിച്ചു.