മനാമ: കെഎംസിസി ബഹ്റൈന്‍ പാലക്കാട് ജില്ലാ കമ്മിറ്റി മുസ്ലിം യൂത്ത് ലീഗ് മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റും പ്രഭാഷകനും എഴുത്തുകാരനുമായ ഉബൈദ് ചങ്ങലീരിയുടെ അനുസ്മരണം സംഘടിപ്പിച്ചു. മനാമ കെഎംസിസി ഓഫീസില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ ആക്റ്റിങ്ങ് പ്രസിഡന്റ് നൗഫല്‍ പടിഞ്ഞാറങ്ങാടിയുടെ അദ്ധ്യക്ഷതയില്‍ കെഎംസിസി ബഹ്റൈന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഏറ്റെടുത്ത ഉത്തരവാദിത്തങ്ങള്‍ നടപ്പാക്കുന്നതില്‍ ഉബൈദ് കാണിച്ച മാതൃക അനുകരണീയമായിരുന്നു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെഎംസിസി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് റഫീഖ് തോട്ടക്കര മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു. സംസ്ഥാന ഭാരവാഹികളായ അബ്ദുല്‍ അസീസ്, അഷ്റഫ് കാട്ടില്‍ പീടിക, അഷറഫ് കക്കണ്ടി, മുന്‍ പാലക്കാട് ജില്ല പ്രസിഡന്റ് ശറഫുദ്ധീന്‍ മാരായമംഗലം, വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് മാഹിറ സമീര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ കെഎംസിസി നേതാക്കളായ അന്‍വര്‍ സാദത്ത്, അനസ് നാട്ടുകല്‍, നൗഷാദ് പുതുനഗരം, മുഹമ്മദ് ഫൈസല്‍, അന്‍സാര്‍ ചങ്ങലീരി, ഷഫീഖ് വല്ലപ്പുഴ, കബീര്‍ നെയ്യൂര്‍, കൂടാതെ ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നല്‍കി. ആക്ടിംഗ് സെക്രട്ടറി അബ്ദുല്‍ കരീം പെരിങ്ങോട്ട് കുറിശ്ശി സ്വാഗതവും ആഷിഖ് പത്തില്‍ നന്ദിയും പറഞ്ഞു.









