സിജി ബഹ്‌റൈൻ ചാപ്റ്റർ പരിശീലന പരിപാടി ‘റോള്‍ -19’ ജൂൺ 20 ന് (വ്യാഴാഴ്ച) മനാമ ഹൂറാ ചാരിറ്റബിള്‍ ഹാളില്‍

മനാമ: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി കേരളത്തിനകത്തും പുറത്തും വിദ്യാഭ്യാസ – തൊഴിൽ- സാമൂഹ്യ ശാക്തീകരണ രംഗത്ത് ക്രിയാത്മകമായ ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനയായ സിജി ഈ വരുന്ന ജൂൺ 20 വ്യാഴാഴ്ച വെെകുന്നേരം 7.30 മുതല്‍ 10.00 വരെ മനാമ ഹൂറാ ചാരിറ്റബിള്‍ ഹാളില്‍ വെച്ച് പരിശീലന പരിപാടി ‘റോള്‍ -19’ സംഘടിപ്പിക്കുന്നു.

വിദ്യാഭ്യാസ സാമൂഹ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുവാനും അതിന്റെ വിവിധ തലങ്ങളിൽ ഭാഗമാ ക്കാനും താൽപര്യമുള്ള യുവതീ യുവാക്കളെ അതിനായി ശാസ്ത്രീയമായി പരിശീലിപ്പിക്കുന്ന സംസ്ഥാന തലത്തിൽ പ്രവർത്തിക്കുന്ന ഒരു മാനവവിഭവ ശേഷി വികസന വിഭാഗം സിജിക്കുണ്ട്. അതിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ പ്രവർത്തകരെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെടുന്ന സുപ്രധാനമായൊരു പരിശീലന പരിപാടിയാണിത്.

കരിയർ ഗൈഡൻസ്, മൽസര പരീക്ഷാ ബോധവൽക്കരണവും പരിശീലനവും, വിവിധ സ്കോളർഷിപ്പ് വിവരങ്ങൾ, കൂടാതെ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ, അഡ്മിനിസ്ട്രേറ്റേഴ്സ്, സ്ഥാപനങ്ങൾ, പിന്നാക്ക പ്രദേശങ്ങൾ, അനാഥർ, വിധവകൾ തുടങ്ങിയവർക്കുള്ള വിവിധ പരിശീലന പരിപാടികളും പദ്ധതികളുമൊക്കെ അടങ്ങിയതാണ് സിജിയുടെ കർമമേഖല. സിജിയുടെ ‘റോൾ 19’ പ്രവാസികളായ എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.
സിബിന്‍-36386399, ഷിബു പത്തനം തിട്ട-34338436, യൂസഫ് അലി- 33313710