പടവ് കുടുംബവേദി പെരുന്നാൾ വിരുന്ന് സംഘടിപ്പിച്ചു

പടവ് കുടുംബവേദി ബാങ്കോക്ക് പാർട്ടി ഹാളിൽ ഈദ് ആഘോഷം “പെരുന്നാൾ വിരുന്ന്” സംഘടിപ്പിച്ചു. പ്രശസ്‌ത ഗായകരായ അൻസാർ, ജൂനിയർ മെഹ്ബൂബ്, ആസിഫ് ആച്ചി എന്നിവർ നയിച്ച സംഗീത വിരുന്നും അരങ്ങേറി. പടവ് കലാകാരൻമാർ ഗീത് മെഹ്ബൂബ്, നിദാൽ ഷംസ്, ഗോപിക ഗണേഷ്, ബൈജു മാത്യു എന്നിവർ ഗാനങ്ങൾ ആലപിച്ചു. പി ജി എഫ് ചെയർമാൻ പ്രദീപ് പുറവങ്കര, റഫീഖ് അബ്ദുള്ള , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

എസ് എസ് എൽ സി – പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ പടവ് അംഗങ്ങളുടെ കുട്ടികൾക്ക് മൊമെന്റോ വിതരണവും നടന്നു. സൽവ സാബിനി സുനിൽ, ഹന ഉമ്മർ എന്നിവർ മെമെന്റോക്ക് അർഹരായി. പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ, ഉമ്മർ പാനായിക്കുളം, പ്രസിഡന്റ് സഹിൽ തൊടുപുഴ , മുസ്തഫ സുനിൽ ബാബു, ഗണേഷ് കുമാർ, ഷിബു പത്തനംതിട്ട, നൗഷാദ് മഞ്ഞപ്പാറ, മുസ്തഫ പട്ടാമ്പി, അഷറഫ് വടകര, ബക്കർ കേച്ചേരി, സത്താർ കൊച്ചിൻ, അസീസ് ഖാൻ, ഹക്കീം പാലക്കാട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.