ദാറുൽ ഈ മാൻ കേരള വിഭാഗം വനിതാ വിങ് അനുമോദന യോഗം സംഘടിപ്പിച്ചു

മനാമ: ദാറുൽ ഈ മാൻ കേരള വിഭാഗം വനിതാ വിങ് റമാദാനോടനുബന്ധിച്ച് നടത്തിയ പ്രശ്നോത്തരി മൽസര വിജയികളെ ആദരിച്ചു. ഇതിനായി സിഞ്ചിലെ ഫ്രന്റ്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ വനിതാ വിങ് പ്രസിഡൻറ് സാജിദ സലീം അധ്യക്ഷത വഹിച്ചു. ‘ഖുർആൻ വിളിക്കുന്നു, സ്വർഗത്തിലേക്ക്’ എന്ന വിഷയത്തിൽ സൗദ പേരാമ്പ്ര മുഖ്യ പ്രഭാഷണം നിർവഹിച്ചു. വിശ്വമാനവികതയെ ഉയർത്തിപ്പിടിക്കുന്ന വിശുദ്ധ ഖുർആനെ അർഥമറിഞ്ഞും വിശദമായി പഠിച്ചും കാലത്തിനൊപ്പം വിശകലനം ചെയ്തും മനസ്സിലാക്കാൻ വിശ്വാസികൾ തയ്യാറാകണമെന്ന് അവർ ഉണർത്തി.

എം.എം സുബൈർ, അബ്ബാസ് മലയിൽ, സക്കീന അബ്ബാസ് വനിതാ വിങ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷബീറ മൂസ, സമീറ നൗഷാദ്, നദീറ ഷാജി, മെഹ്റ മൊയ്തീൻ തുടങ്ങിയവർ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി ഹസീബ ഇർശാദ് സ്വാഗതവും അസി. സെക്രട്ടറി റഷീദ സുബൈർ നന്ദിയും പറഞ്ഞു. ബുഷ് റ ഹമീദ് ഖുർആനിൽ നിന്നും അവതരിപ്പിച്ചു..