ഇന്ത്യന്‍ സ്‌കൂള്‍ കൊമേഴ്സ് ഫെസ്റ്റിവല്‍ ‘നിഷ്‌ക’ ആഘോഷിച്ചു

New Project (6)

മനാമ: ഇന്ത്യന്‍ സ്‌കൂള്‍ ഇസാ ടൗണ്‍ കാമ്പസില്‍ കൊമേഴ്സ് ഫെസ്റ്റിവല്‍ ‘നിഷ്‌ക’ ആഘോഷിച്ചു. കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥികളുടെ അന്തര്‍ലീനമായ കഴിവുകള്‍, സര്‍ഗ്ഗാത്മകത, ബൗദ്ധിക ശക്തി എന്നിവ ഉയര്‍ത്തിക്കാട്ടുന്ന പ്രവര്‍ത്തനങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

കൊമേഴ്സ്, ഹ്യുമാനിറ്റീസ് വകുപ്പുകള്‍ സംയുക്തമായാണ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചത്. ഹെഡ് ബോയ് ജോയല്‍ ജോര്‍ജ് ജോഗി ദീപം തെളിയിച്ചു. പ്രിഫെക്റ്റ് ഖുലൂദ് യൂസഫ്, സ്റ്റാഫ് പ്രതിനിധി പാര്‍വതി ദേവദാസ്, ഹെഡ് ടീച്ചര്‍ ആന്‍ലി ജോസഫ്, ഹെഡ് ടീച്ചര്‍ ആക്ടിവിറ്റി ശ്രീകല ആര്‍, ഡിപ്പാര്‍ട്ട്മെന്റ് മേധാവികളായ ബിജു വാസുദേവന്‍ (കൊമേഴ്സ്), രാജേഷ് നായര്‍ (ഹ്യുമാനിറ്റീസ്), ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

കൊമേഴ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി 11, 12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ആശയങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡ് മത്സരത്തില്‍ 11-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ‘ഭൗതികവാദത്തിന്റെ യുഗത്തിലെ മാനവികത’ എന്ന വിഷയത്തില്‍ ആശയം അവതരിപ്പിച്ചു. 12-ാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ ‘ഇന്ത്യയുടെ പണരഹിത സമ്പദ്വ്യവസ്ഥയിലേക്കുള്ള യാത്ര’ എന്ന വിഷയത്തില്‍ ഡിജിറ്റല്‍ ഡിസ്പ്ലേ അവതരിപ്പിച്ചു.

സ്‌കൂള്‍ ചെയര്‍മാന്‍ അഡ്വ. ബിനു മണ്ണില്‍ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യന്‍, അസി.സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹന്‍, പ്രിന്‍സിപ്പല്‍ വിആര്‍ പളനിസ്വാമി, സീനിയര്‍ സ്‌കൂള്‍ അക്കാദമിക് അഡ്മിനിസ്‌ട്രേഷന്‍ വൈസ് പ്രിന്‍സിപ്പല്‍ ജി സതീഷ് എന്നിവര്‍ ജേതാക്കളെ അഭിനന്ദിച്ചു. ക്രിസ്റ്റഫര്‍ ചാക്കോ സ്വാഗതവും ഇഷാന്‍ മിസ്ട്രി നന്ദിയും പറഞ്ഞു. നിഹാരിക സര്‍ക്കാരും ഹിബ പി മുഹമ്മദും അവതാരകരായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!