മനാമ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ കോര്‍പറേഷനുകളിലുള്‍പ്പെടെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ ഉജ്ജ്വല വിജയം സിപിഎം-സംഘപരിവാര്‍ കൂട്ടുകെട്ടിനും സംസ്ഥാന, കേന്ദ്ര ഭരണത്തോടുള്ള ജനങ്ങളുടെ രോഷത്തിനുമുള്ള തിരിച്ചടിയാണെന്ന് ഐവൈസിസി ബഹ്റൈന്‍ പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഭരണകൂടത്തിന്റെ കെടുകാര്യസ്ഥത, അഴിമതി, പ്രത്യേകിച്ച് ശബരിമല സ്വര്‍ണ്ണക്കൊള്ള പോലുള്ള വിഷയങ്ങള്‍ ജനം വിലയിരുത്തി. നല്ല നാളെക്കായി യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ജനങ്ങള്‍ നല്‍കിയ വിജയം വളരെ അഭിമാനകരമാണ്.
കെഎസ് ശബരിനാഥ്, റിജില്‍ മാക്കുറ്റി, വൈഷ്ണ സുരേഷ് എന്നിവരുള്‍പ്പെടെ സംഘപരിവാര്‍-സിപിഎം കൂട്ടുകെട്ട് തോല്‍പ്പിക്കാന്‍ ശ്രമിച്ചവര്‍ നേടിയ വിജയം ജനങ്ങളുടെ ശക്തി ഏത് അവിശുദ്ധ കൂട്ടുകെട്ടും തകര്‍ക്കാന്‍ സാധിക്കുന്നതാണ് എന്ന് തെളിയിച്ചു. സിപിഎം പലയിടങ്ങളിലും സംഘപരിവാര്‍ ശക്തികളുമായി വോട്ട് കച്ചവടം നടത്തിയിട്ടും, യുഡിഎഫിന് ലഭിച്ച മുന്നേറ്റം, സംസ്ഥാന ഭരണത്തോടുള്ള ജനങ്ങളുടെ രോഷവും അതൃപ്തിയും വ്യക്തമാക്കുന്നു.
മുഴുവന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെയും വിജയം ജനാധിപത്യത്തിനും മതേതരത്വത്തിനും വേണ്ടി നിലകൊള്ളുന്ന ജനവിഭാഗത്തിന്റെ പ്രതീക്ഷയാണ്. വിജയിച്ച എല്ലാ യുഡിഎഫ് അംഗങ്ങളെയും, വിജയത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാ യുഡിഎഫ് പ്രവര്‍ത്തകരെയും ഐവൈസിസി ബഹ്റൈന്‍ അഭിനന്ദിച്ചു. ഐവൈസിസി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് ഷംഷാദ് കാക്കൂര്‍, ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന ഉള്‍പ്പെടെയുള്ള നിരവധി സംഘടന പ്രവര്‍ത്തകര്‍ നാട്ടിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീമാവാന്‍ യാത്ര തിരിച്ചിരുന്നു.
ഈ വിജയം വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ യുഡിഎഫ് വന്‍ മുന്നേറ്റം നേടുന്നതിന് ഊര്‍ജ്ജമാകുമെന്നും ഐവൈസിസി ബഹ്റൈന്‍ പ്രസിഡന്റ് ഷിബിന്‍ തോമസ്, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറര്‍ ബെന്‍സി ഗനിയുഡ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.









