മനാമ: കേരളത്തിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ലഭിച്ച മിന്നും വിജയത്തില്‍ കെഎംസിസി ബഹ്റൈന്‍ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ആഹ്‌ളാദം പ്രകടിപ്പിച്ച് ഈസ്റ്റ് റിഫ സിഎച്ച് ഓഡിറ്റോറിയത്തില്‍ വിജയാഘോഷം സംഘടിപ്പിച്ചു.
പ്രസിഡന്റ് റഫീഖ് കുന്നത്തിന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചും ഭാരവാഹികളുടെ മേല്‍നോട്ടത്തില്‍ മധുരപലഹാരം വിതരണം ചെയ്തും സന്തോഷം പങ്കുവെച്ചു. തീര്‍ത്തും ഭരണ വിരുദ്ധ വികാരം പ്രകടമായ തെരഞ്ഞെടുപ്പില്‍ കൃത്യവും ആധികാരികവുമായ വിജയമാണ് യുഡിഎഫ് നേടിയതെന്ന് നേതാക്കള്‍ വിലയിരുത്തി.
സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ അബ്ദുല്‍ അസീസ്, ജനറല്‍ സെക്രട്ടറി ടിടി അഷ്റഫ്, ഓര്‍ഗനസിങ് സെക്രട്ടറി ഷമീര്‍ വിഎം, സാജിദ് കൊല്ലിയില്‍, കുഞ്ഞമ്മദ് ശീഷല്‍, നാസിര്‍ ഉറുതോടി, എകെ അബുല്‍എര്‍ഷാദ്, നിസാര്‍ മാവിലി, റസാഖ് അമ്മാനത്ത് എഎ റഹ്‌മാന്‍, അസ്ഹര്‍ മുക്കം, ഉസ്മാന്‍ ടിപ്‌ടോപ്, മുജീബ്, റാഷിദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ലേഡീസ് വിംഗ് ഭാരവാഹികള്‍, മറ്റ് കെഎംസിസി പ്രവര്‍ത്തകര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തു.









