മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് റൗണ്ട് എബൗട്ടിൽ നിന്ന് മനാമയിലേക്കുള്ള റോഡ് 40 ദിവസത്തേക്ക് അടച്ചിട്ടും. ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ട് റൗണ്ട് എബൗട്ട് വികസന പ്രവർത്തനങ്ങളെ തുടർന്നാണ് റോഡ് അടയ്‌ക്കുന്നത്. പ്രവർത്തനങ്ങൾ ഇന്ന് മുതൽ ആരംഭിക്കുമെന്ന് ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് അറിയിച്ചു. മനാമയിലേക്കുള്ള വെസ്റ്ബൗണ്ട് റോഡ് ആണ് അടയ്ക്കുന്നത്. ഗതാഗതം ഈസ്റ്ബൗണ്ട് വഴി തിരിച്ചുവിടും.