സൗദി: സൗദി അറേബ്യയിലെ ജിസാൻ പ്രവിശ്യയിൽ ജലശുചീകരണ നിലയത്തിനുനേരേ ഹൂതി വിമതരുടെ മിസൈൽ ആക്രമണം. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്. ഹൂതി തീവ്രവാദികളാണ് ജിസാനിലെ ശുഖൈഖ് സിറ്റിയിൽ പ്രവർത്തിക്കുന്ന പ്ളാന്റിനുനേരെ ആക്രമണം നടത്തിയതെന്ന് അറബ് സഖ്യസേന വക്താവ് കേണൽ തുർക്കി അൽ മാലിക്കി അറിയിച്ചു. ആക്രമണത്തിനു ഉപയോഗിച്ച മിസൈൽ ഏതുതരത്തിലുള്ളതാണെന്ന് കണ്ടെത്താനുള്ള പരിശോധന നടത്തിവരികയാണ്.