മനാമ : ആരോഗ്യ മേഖലയുൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ വാറ്റിൽ നിന്നും ഒഴിവാക്കിയതായി ആരോഗ്യ മന്ത്രി ഫയീഖ അൽ സലേഹ് വ്യക്തമാക്കി. അടുത്ത ചൊവ്വാഴ്ച്ച മുതൽ രാജ്യത്ത് വാറ്റ് പ്രാബല്യത്തിൽ വരുമ്പോൾ അവശ്യ ആഹാര പദാർത്ഥങ്ങളെയും, വിദ്യാഭ്യാസ മേഖല തുടങ്ങിയവയും വാറ്റിൽ നിന്നും ഒഴിവാക്കിയതായി ധനകാര്യ മന്ത്രി ഷേഖ് സൽമാൻ ബിൻ ഖലീഫയും വ്യക്തമാക്കിയിരുന്നു.
പലവ്യഞ്ജന വസ്തുക്കളിൽ 94 ഓളം പദാർത്ഥങ്ങളാണ് മൂല്യവർധിത നികുതിയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുള്ളത്. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിനായി ഹിസ് മജെസ്ടി കിംഗ് ഹമദിന്റെ ശുപാർശ പ്രകാരമാണ് ഭക്ഷ്യവിഭവങ്ങളെ വാറ്റിൽ നിന്നും ഒഴിവാക്കിയതെന്ന് സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ബാങ്ക് ലോണുകളുടെ പലിശനിരക്കിലോ ട്രാൻസാക്ഷൻ നിരക്കിലോ വ്യതിയാനം ഉണ്ടാകില്ലായെന്നും സെൻട്രൽ ബാങ്ക് ഉറപ്പ് നൽകിയിരുന്നു.