ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ‘വർക്കേഴ്സ് ഡേ – സമ്മർ ഫെസ്റ്റ്’ ജൂൺ 28 ന് ഇന്ത്യൻ ക്ലബ്ബിൽ

മനാമ: ബഹ്‌റൈനിൽ ഇന്ത്യൻ എംബസ്സിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ സി ആർ എഫ്) ‘വർക്കേഴ്സ് ഡേ – സമ്മർ ഫെസ്റ്റ്’ ജൂൺ 28 ന് വൈകീട്ട് മൂന്ന് മണിക്ക് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് സംഘടിപ്പിക്കുന്നതായി ഐ സി ആർ എഫ് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്ക് അവരുടെ ധാർമികത മെച്ചപ്പെടുത്തുക, പിന്തുണ സംവിധാനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് സമ്മർ ഫെസ്റ്റിന്റെ ലക്ഷ്യം. വടം വലി, ഓട്ട മത്സരം, സ്പോർട്സ് ക്വിസ്, സിനിമാറ്റിക് ഡാൻസ്, പാട്ട് തുടങ്ങിയ നിരവധി പരിപാടികളും സമ്മർ ഫെസ്റ്റിനോടനുബന്ധിച്ച് നടക്കും.

ഐ.സി.ആർ.എഫ് ഓരോ മൂന്നുമാസം കൂടുമ്പോഴും തൊഴിലാളി ദിനത്തിന്റെ ഭാഗമായി സമ്മർ ഫെസ്റ്റ്, വിന്റർ ഫെസ്റ്റ്, ഓട്ടം ഫെസ്റ്റ്, സ്പ്രിങ് ഫെസ്റ്റ് എന്നിങ്ങനെ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. ഈ വർഷത്തെ ചിത്രരചനാ മത്സരം ‘സ്പെക്ട്രം 2019’ ഡിസംബർ 13 ന് ബഹ്‌റൈൻ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ വെച്ച് നടത്തുമെന്ന് സംഘടകർ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ്, ഡെപ്യൂട്ടി. ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, സമ്മർ ഫെസ്റ്റ് കൺവീനർ സുധീർ തിരുനിലത്ത്, സ്പെക്ട്ര കൺവീനർ റോസ്‌ലിൻ, ജോയിന്റ് സെക്രട്ടറി പങ്കജ് നല്ലൂർ എന്നിവർ പങ്കെടുത്തു