ദമ്മാം: ലുലു ഗ്രൂപ്പിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്ന പാകിസ്താൻ പൗരൻ ശുഹൈബാണ് കഴിഞ്ഞ ദിവസം അൽഹസ ദമാം ഹൈവേയിൽ വരുന്ന വഴിക്ക് ഇൻട്രസ്റ്റീൽ ഏരിയയിൽ വച്ച് ഒരു കാറിന് തീ പിടിക്കുന്ന രംഗം കണ്ടത്. ഉടൻ തന്നെ അദ്ദേഹം വണ്ടി നിർത്തുകയും കത്തുന്ന വണ്ടിയിൽ സൗദി പൗരൻ കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെടുകയും ചെയ്തു. വളരെ സാഹസികമായി ഇടപെടലിലൂടെ ശുഹൈബ് ഓടി ചെന്ന് ഡോർ ലോക്കായി കിടന്ന വണ്ടിയുടെ ഗ്ലാസ് പൊട്ടിക്കുകയും പിൻഭാഗത്തെ ഡോർ ലോക്ക് തുറക്കുകയും അതിനുശേഷം മുൻവശത്തെ ഡോർ തുറക്കുകയും ചെയ്തു. ഈ സമയത്തിനുള്ളിൽ സൗദി പൗരൻറെ ബോധം നഷ്ടപ്പെട്ടിരുന്നു.
വീഡിയോ:
Media error: Format(s) not supported or source(s) not found
Download File: https://142.93.213.250wp-content/uploads/2019/06/Project_06-261_HD.mp4?_=1മരണം മുന്നിൽ കണ്ട ശുഹൈബ് അദ്ദേഹത്തെ സ്വന്തം ജീവനെ പോലും വകവെക്കാതെ വളരെ സാഹസികമായ രീതിയിൽ അദ്ദേഹത്തെ അതിൽനിന്ന് പുറത്തെടുത്ത ദൃശ്യങ്ങളാണിന്ന് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വണ്ടി പൂർണ്ണമായും അഗ്നിക്കിരയായി. സാഹസികവും സന്ദർഭോജിതവുമായ ലുലു ജീവനക്കാരന്റെ ഇടപെടലിനെ ലുലു ഗ്രൂപ്പ് ജീവനക്കാർ അഭിനന്ദിച്ചു.
തിരൂർ സ്വദേശിയും ശുഹൈബിന്റെ സഹ പ്രവർത്തകനുമായ മുഹമ്മദ് യാസിറാണ് ബഹ്റൈൻ വാർത്തയോട് വിശദാംശങ്ങൾ പങ്കുവെച്ചത്.