കോഴിക്കോട് പ്രവാസി ഫോറം കുടുംബസംഗമം സംഘടിപ്പിച്ചു

IMG-20190624-WA0063

മനാമ: കോഴിക്കോട് പ്രവാസി ഫോറം ഹമദ് ടൗണിലെ റോസ് പൂൾ ഗാർഡനിൽ വച്ചു കുടുംബ സംഗമം സംഘടിപ്പിച്ചു. കെ പി എഫ് അംഗങ്ങളും കുടുംബങ്ങളുമായി പങ്കെടുത്ത ഈ ഒത്തു ചേരലിൽ വിവിധ വിനോദ വിജ്ഞാന പരിപാടികൾ നടന്നു. കലാകായിക മത്സരങ്ങളും നീന്തലും മറ്റു മായി ക്യാമ്പ് ആവേശഭരിത മായി. രാത്രി 7 മണിക്ക് തുടങ്ങി പിറ്റേന്ന് രാവിലെ വരെ നീണ്ട പരിപാടികളിൽ 500 ഇൽ പരം കോഴിക്കോട് നിവാസികൾ പങ്കെടുത്തു.

മികച്ച ജീവ കാരുണ്യ പ്രവർത്തനത്തിനു വേണു വടകരയെയും നെറ്റ് പരീക്ഷയിൽ ഉന്നത റാങ്ക് നേടിയ അഫാസ് അഷ്‌റഫിനെ യും ചടങ്ങിൽ വച്ചു മെമെന്റോ കൊടുത്തു ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾകിടയിലും കോഴിക്കോട് നിവാസികളുടെ ഇത്തരം ഒത്തു ചേരൽ കുടുംബങ്ങളെ കൂടുതൽ അടുപ്പിക്കുന്നതിനും അംഗങ്ങളുടെ സർഗ്ഗ വാസനകൾ പ്രതിഫലിപ്പിക്കാനുള്ള അവസരം കൂടിയായി. എന്റർടൈൻമെന്റ് സെക്രട്ടറി ഫൈജാസിന്റെ നേതൃത്വത്തിൽ നടന്ന ഈ സംഗമത്തിൽ കെപ്ഫ് പ്രസിഡന്റ്‌ വി.സി. ഗോപാലൻ, ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂ കെ ബാലൻ, ജയേഷ് മേപ്പയൂർ, ജമാൽ കുറ്റിക്കാട്ടിൽ, രമേശ്‌ പയ്യോളി, കാസിം, എം എം ബാബു എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ഷാജി പുതുകുടി, അഭിലാഷ്, ശ്രീജിത്ത്‌, അഖിൽ, അഷ്‌റഫ്‌, ജിതേഷ്, ശശി അക്കരക്കൽ, പ്രജിത്ത്,അനിൽ, ജാബിർകൊയിലാണ്ടി, വിജീഷ്,സജീവൻ,ഷീജ നടരാജ്, സമീറ എന്നിവർ പരിപാടികൾക്കു നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!