bahrainvartha-official-logo
Search
Close this search box.

ഗൾഫിൽ സ്വര്‍ണവിലയിൽ വൻ വർദ്ധനവ്; ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിരക്കെന്ന് വ്യാപാരികള്‍

gold333

ദുബായ്: കേരളത്തില്‍ ദിവസം തോറും സ്വര്‍ണവില വർധിക്കുന്നത് പോലെ ഗൾഫിലും സ്വര്‍ണവിലയിൽ വൻ വർദ്ധനവ്. ഗള്‍ഫില്‍ ഏഴ് വര്‍ഷത്തെ ഉയര്‍ന്ന വിലയിലായിരുന്നു ചൊവ്വാഴ്ച സ്വര്‍ണ വ്യാപാരം. 22 ക്യാരറ്റിന് 163.50 ദിര്‍ഹമായിരുന്നു ചൊവ്വാഴ്ച ദുബായിലെ വില. 24 ക്യാരറ്റിന് 174 ദിര്‍ഹവും 21 ക്യാരറ്റിന് 156 ദിര്‍ഹവും വിലയുണ്ട്. കഴിഞ്ഞ നാല് ആഴ്ച കൊണ്ട് 10 ശതമാനമാണ് സ്വർണ വില വർധിച്ചത്. ഇതോടെ ഗള്‍ഫ് രാജ്യങ്ങളിലെ സ്വര്‍ണവിപണിയില്‍ കാര്യമായ മന്ദത അനുഭവപ്പെടുകയാണെന്ന് വ്യാപാരികള്‍ പറയുന്നു.

ഡോളറിന്റെ മൂല്യം ഇടിയുന്നതിന് പുറമെ അമേരിക്കയും ഇറാനും പശ്ചിമേഷ്യയില്‍ സംഘര്‍ഷത്തിലേക്ക് നീങ്ങുന്നതും അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ നടപടികള്‍ പ്രതീക്ഷിക്കുന്നതും ആഗോളതലത്തിലെ വില വര്‍ദ്ധനവിന് കാരണമായി പറയുന്നു. ദിവസം തോറും വില വര്‍ദ്ധിക്കുന്നതിനാല്‍ സ്വര്‍ണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ തത്കാലത്തേക്ക് മാറ്റിവെയ്ക്കുകയോ അല്ലെങ്കില്‍ വിലയിലെ മാറ്റം നിരീക്ഷിക്കുകയോ ചെയ്യുകയാണെന്ന് ഗള്‍ഫിലെ വ്യാപാരികള്‍ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!