മനാമ: നാട്ടില്‍ വെച്ച് മരണപ്പെട്ട കാസര്‍ഗോഡ് സ്വദേശി ചെമ്മന ശിഹാഫിന്‍റെ കുടുംബത്തിന് ബഹ്റൈൻ കെ.എം.സി.സിയുടെ സുരക്ഷാ സ്കീമായ അൽ അമാനയില്‍ നിന്നും അഞ്ച് ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
ബഹ്റൈനിലെ പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ഈ സ്കീമില്‍ മെന്പറായി ചേര്‍ന്ന ശിഹാഫ് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണിത്. ബഹ്റൈന്‍ കെ.എം.സി.സിയുടെ കാസർഗോഡ് ജില്ല മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്ന ശിഹാഫിന് വേണ്ടി മനാമയില്‍ സംഘടിപ്പിച്ച അനുസ്മരണ വേദിയില്‍ വെച്ചാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടന്നത്. അല്‍ അമാന സോഷ്യൽ സെക്യുരിറ്റി സ്കീം കമ്മിറ്റി ചെയർമാൻ കൂടിയായ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് എസ്.വി.ജലീൽ സാഹിബാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നടപടിക്രമങ്ങൾ ഉടന്‍ പൂർത്തികരിച്ച് പരമാവധി വേഗത്തിൽ അവകാശികൾക്ക് ഈ സംഖ്യ കൈമാറാനാണ് തങ്ങളുടെ തീരുമാനമെന്നും ശിഹാഫിന്റെ വേർപാട് മൂലം ദുഃഖത്തിൽ കഴിയുന്ന കുടുംബത്തിന് ഇതൊരു ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അല്‍ അമാന സോഷ്യൽ സെക്യുരിറ്റി സ്കീം ഭാരവാഹികള്‍ അറിയിച്ചു.
ഇത്തരം ഘട്ടത്തിലാണ് അല്‍ അമാന സുരക്ഷാ സ്കീമിന്‍റെ മഹത്വം നമുക്ക് ബോധ്യപ്പെടുകയെന്നും എല്ലാവരും ഈ സ്കീമിൽ അംഗങ്ങളാകണമെന്നും ഭാരവാഹികള്‍ പ്രത്യേകം ഓര്‍മ്മിപ്പിച്ചു. നിലവില്‍ ബഹ്റൈൻ കെ.എം.സി സിയില്‍ മെന്പര്‍ഷിപ്പുള്ളവര്‍ക്കെല്ലാം ഈ സ്കീമിലൂടെ വിവിധ രൂപങ്ങളിലായി സാന്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. മരണാന്തരം നല്കപ്പെടുന്ന സാമ്പത്തിക സഹായങ്ങൾക്കു പുറമെ രോഗചികിത്സ, അംഗവൈകല്യപെൻഷൻ എന്ന നിലയില്‍ മാസാന്തവും അംഗങ്ങള്‍ക്ക് സാന്പത്തിക സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്. കുടുംബ പ്രാരാപ്തവുമായി പ്രവാസ ലോകത്ത് കഷ്ടപ്പെടുംമ്പോഴും സഹജീവികളെ സഹായിക്കുക എന്ന മഹത്തായ ലക്ഷ്യത്തിന് വേണ്ടി സ്വയം മറന്ന് പ്രവർത്തിക്കുന്ന ജീവ കാരുണ്യ പ്രവർത്തകർക്കും അവരുടെ കുടുംബത്തിനും കൈതാങ്ങാകാനുള്ള കെ.എം.സി സി .യുടെ ശ്രമഫലമാണ് അൽ അമാന സോഷ്യൽ സെക്യുരിറ്റി സ്കിം. കെ.എം.സി.സി.മെമ്പർഷിപ്പുള്ള ഏതൊരാൾക്കും നിശ്ചിത ഫോറം പൂരിപ്പിച്ച് എപ്പോഴും ഇതിൽ അംഗങ്ങളാകാൻ കഴിയും. വിശദ വിവരങ്ങൾക്ക് 00973- 39266649 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.