നിയാർക്ക് ബഹ്‌റൈൻ കുടുംബസംഗമം നടത്തി

മനാമ: ഭിന്ന ശേഷിയുള്ള കുട്ടികളുടെ സംരക്ഷണത്തിനും ഗവേഷണത്തിനുമായി പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷണൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്ക്)ന്റെ ബഹ്‌റൈൻ ചാപ്റ്റർ കുടുംബസംഗമം നടത്തി. ക്രിസ്തുമസ്സ് – പുതുവൽസര ആഘോഷത്തോടൊപ്പം, ഇന്ത്യൻ സ്കൂൾ മെഗാഫൈറിന്റെ ഭാഗമായി നിയാർക്ക് വനിതാവിഭാഗം “പിരിശപ്പത്തിരി” എന്ന പേരിൽ ഒരുക്കിയ ഭക്ഷണ സ്റ്റാളിന്റെ വിജയവും ആഘോഷിക്കുവാനായി സിഞ്ചിലെ ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ ഹാളിൽ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ചേർന്ന കുടുംബസംഗമത്തിൽ മിനി മാത്യു അധ്യക്ഷയായിരുന്നു. ഷംസീറ ഷമീർ ,ആബിദ ഹനീഫ് ,ആയിഷ ജാസ്മിൻ , നദീറ മുനീർ ,ജെസി കെ. ജലീൽ എന്നിവർ പ്രവർത്തനങ്ങളുടെ അവലോകനം നടത്തി.

നിയാർക്ക് ഭാരവാഹികളായ കെ.ടി.സലിം, ടി. പി. നൗഷാദ്, ഫാറൂഖ് കെ.കെ, ഹനീഫ് കടലൂർ, ഇല്യാസ് കൈനോത്ത് എന്നിവർ ആശംസകൾ നേർന്നു. ഫെബ്രുവരി 8 ന് പ്രൊഫ: ഗോപിനാഥ് മുതുകാട് ബഹ്‌റൈൻ കേരളീയസമാജത്തിൽ, നിയാർക്കിനുവേണ്ടി നടത്തുവാൻ പോകുന്ന “എംക്യൂബ്” പരിപാടിയുടെ വിജയത്തിനായി വിവിധ പദ്ധതികൾ യോഗത്തിൽ വെച്ച് തയ്യാറാക്കി.