മനാമ: കേരള നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബഹ്‌റൈന്‍ യുഡിഎഫ് കോഴിക്കോട് ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു, കോഴിക്കോട് ജില്ലയിലെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പങ്കെടുത്ത ഓണ്‍ലൈന്‍ കണ്‍വെന്‍ഷനില്‍ കോഴിക്കോട് എംപി രാഘവന്‍, വടകര എംപി, ഷാഫി പറമ്പില്‍ എന്നിവര്‍ മുഖ്യാതികളായി.
ഒഐസിസി ദേശീയ കമ്മറ്റി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലയിലുള്ള സ്ഥാനാര്‍ത്ഥികളായ അഡ്വക്കേറ്റ് കെ പ്രവീണ്‍കുമാര്‍, വി ടി സൂരജ്, കെഎം അഭിജിത്ത്, പാറക്കല്‍ അബ്ദുല്ല, പി കെ ഫിറോസ്, കെ കെ രമ, വിദ്യ ബാലകൃഷ്ണന്‍, ഫാത്തിമ തഹലീയ, പി വി അന്‍വര്‍, എം എ റസാക്ക്, കാസിം സി കെ തുടങ്ങിയ സ്ഥാനാര്‍ത്ഥികള്‍ വോട്ട് അഭ്യര്‍ത്ഥിച്ച് സംസാരിച്ചു. കോഴിക്കോട് ജില്ലാ യുഡിഎഫ് കണ്‍വീനര്‍ ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു. യുഡിഎഫ് ചെയര്‍മാന്‍ ഷാജഹാന്‍ പരപ്പന്‍ അധ്യക്ഷത വഹിച്ചു.
ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ ശ്രീ ബിനു കുന്നന്താനം, ബഹ്‌റൈന്‍ യുഡിഎഫ് ചെയര്‍മാന്‍ ഷമീം കെ സി, ഒഐസിസി ദേശീയ ജനറല്‍ സെക്രട്ടറി മനു മാത്യു, പ്രദീപ് പികെ മേപ്പയൂര്‍ ഒഐസിസി ദേശീയ വൈസ് പ്രസിഡന്റ് ഗിരീഷ് കാളിയത്ത്, ദേശീയ സെക്രട്ടറിമാരായ റിജിത്ത് മൊട്ടപ്പാറ, രഞ്ജന്‍ കച്ചേരി, ജോണി താമരശ്ശേരി, ഐവൈസി ഇന്റര്‍നാഷണല്‍ നിസാര്‍ കുന്നംകുളത്തിങ്കല്‍, അഷ്‌റഫ് കാട്ടില്‍പീടിക, എപി ഫൈസല്‍, ഫൈസല്‍ കോട്ടപ്പള്ളി, ഫൈസല്‍ കണ്ടിത്താഴ, പി കെ ഇസ്ഹാഖ്, സുബൈര്‍ പുളിയാ ഗോവ്, നസീം പേരാമ്പ്ര, അഷ്‌റഫ് തോടന്നൂര്‍, സാഹിര്‍ ബാലുശ്ശേരി, ഷാഫി വേളം, മുനീര്‍ ഒഞ്ചിയം, റഷീദ് പേരാമ്പ്ര, മുഹമ്മദ് സിനാന്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. വിന്‍സന്റ് തോമസ് കക്കയം നന്ദി അറിയിച്ചു.









