പീപ്പിൾസ് ഫോറം ബഹ്‌റൈൻ, കനിവിന്റെ രണ്ടാംഘട്ട ധനസഹായം ശമ്പളം ലഭിക്കാതെ ദുരിതമനുഭവിക്കുന്ന കുടുബത്തിനു നൽകി

മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ കനിവിന്റെ രണ്ടാം ഘട്ട ധനസഹായം കഴിഞ്ഞ ആറുമാസമായി ശമ്പളം ലഭിക്കാതെ ദുരിതത്തിൽ കഴിയുന്ന ഫൈസലിന്റെ കുടുംബത്തിന് കൈമാറി. പീപ്പിൾസ് ഫോറത്തിന്റെ ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞമാസം രൂപീകരിച്ച കനിവിന്റെ ആദ്യ ധനസഹായവും ഫൈസലിന്റെ കുടുംബത്തിന് പീപ്പിൾസ് ഫോറത്തിന്റെ ഇഫ്‌താർ സംഗമത്തിൽ വച്ച്‌ നൽകിയിരുന്നു. പീപ്പിൾസ് ഫോറം പ്രസിഡന്റ് ആസാദ്. ജെ.പി, വൈസ് പ്രസിഡന്റ് ശ്രീജൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രമേശ്, അൻസാർ എന്നിവരുടെ സാന്നിധ്യത്തിൽ പീപ്പിൾസ് ഫോറം വൈസ് പ്രസിഡന്റ് ജയശീൽ ധനസഹായം ഫൈസലിന് കൈമാറിയത്.