small icons
small icons

തുര്‍ക്കി പാര്‍ലമെന്റ് സെക്രട്ടറിയുമായി ബഹ്റൈന്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തി

New Project - 2026-04-18T211517.301

ഇസ്താംബൂള്‍: ഇസ്താംബൂളില്‍ നടന്ന ഇന്റര്‍ പാര്‍ലമെന്ററി യൂണിയന്റെ (ഐപിയു) 152-ാമത് ജനറല്‍ അസംബ്ലിയുടെ ഭാഗമായി ബഹ്റൈന്‍ ജനപ്രതിനിധി സഭയുടെയും ശൂറ കൗണ്‍സിലിന്റെയും സെക്രട്ടറി ജനറല്‍മാര്‍ തുര്‍ക്കിഷ് ഗ്രാന്‍ഡ് നാഷണല്‍ അസംബ്ലി സെക്രട്ടറി ജനറലുമായി കൂടിക്കാഴ്ച നടത്തി.

ജനപ്രതിനിധി സഭ സെക്രട്ടറി ജനറല്‍ മുഹമ്മദ് ഇബ്രാഹിം അല്‍ സിസി അല്‍ ബൂഐനൈന്‍, ശൂറ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ കരീമ മുഹമ്മദ് അല്‍ അബ്ബാസി എന്നിവരാണ് തുര്‍ക്കി സെക്രട്ടറി ജനറല്‍ ഹുസൈന്‍ കുര്‍ഷാത്ത് കിര്‍ബിയിക്കുമായി കൂടിക്കാഴ്ച നടത്തിയത്. പാര്‍ലമെന്റുകളുടെ ജനറല്‍ സെക്രട്ടറിയേറ്റുകള്‍ തമ്മിലുള്ള ഏകോപനവും സഹകരണവും വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.

സ്ഥാപനങ്ങളുടെ പ്രവര്‍ത്തനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനായി ഡിജിറ്റല്‍ പരിവര്‍ത്തനം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നീ മേഖലകളില്‍ സംയുക്ത സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതും ചര്‍ച്ചയായി. പ്രാദേശിക, അന്തര്‍ദേശീയ പാര്‍ലമെന്ററി ഫോറങ്ങളില്‍ പരസ്പര സഹകരണം ഉറപ്പാക്കാനും നിയമനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണാ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ഉദ്യോഗസ്ഥര്‍ ഊന്നല്‍ നല്‍കി.

മറ്റ് രാജ്യങ്ങളിലെ പാര്‍ലമെന്ററി സംവിധാനങ്ങളുമായി മികച്ച അനുഭവങ്ങള്‍ പങ്കുവെക്കുന്നതിനും സഹകരണം ഉറപ്പാക്കുന്നതിനുമായി ശൂറ, ജനപ്രതിനിധി സഭകളുടെ സെക്രട്ടറിയേറ്റുകള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ കൂടിക്കാഴ്ച നടന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!