മനാമ: മൃഗക്ഷേമ നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ബഹ്റൈന്‍ മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം പുതിയ ഹോട്ട്ലൈന്‍ സേവനം ആരംഭിച്ചു. മൃഗങ്ങളെ ഉപദ്രവിക്കല്‍, അവഗണന, അല്ലെങ്കില്‍ തെരുവ് നായ്ക്കളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ 17987227 എന്ന നമ്പറില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യാവുന്നതാണ്.









