മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസകളിലെ വാര്‍ഷിക പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. മദ്രസാ വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. മദ്രസാ രക്ഷാധികാരി ജമാല്‍ ഇരിങ്ങല്‍ ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി.
ഇന്ത്യന്‍ സ്കൂള്‍ വൈസ് ചെയര്‍മാന്‍ ജയ്ഫര്‍ മൈദാനി, സാമൂഹിക-സാംസ്കാരിക മേഖലയിലെ പ്രമുഖരായ അലി കോമത്ത്, ചെമ്പന്‍ ജലാല്‍, ബഷീര്‍ അമ്പലായി, റഫീഖ് അബ്ദുല്ല, ഇബ്രാഹിം അദുഹം, അബ്ദുല്‍ ഖാദര്‍ മറാസീല്‍, സുബൈര്‍, എഫ്.എം ഫൈസല്‍ എന്നിവരും ഫ്രൻറ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എം. എം സുബൈര്‍, എക്സിക്യൂട്ടീവ് അംഗം ഇ.കെ സലീം, മദ്റസ പ്രിന്‍സിപ്പല്‍ സഈദ് റമദാന്‍ നദ്വി, റിഫ കാമ്പസ് ഇന്‍ചാര്‍ജ് പി.എം അഷ്റഫ്, മനാമ മദ്രസ പി.ടി.എ പ്രസിഡൻറ് മുഹമ്മദ് സാജിദ്, വൈസ് പ്രസിഡൻറ് ഷിബു പത്തനം തിട്ട, റിഫ മദ്രസ പി.ടി.എ പ്രസിഡൻറ് ആദില്‍ മുഹമ്മദ്, എക്സിക്യുട്ടീവ് അംഗങ്ങളായ സിബിന്‍ സലീം, മുഹ്യുദ്ദീന്‍, ആഷിര്‍, അഷ്റഫ് കുഴിവയലില്‍, ലത്തീഫ് പന്തിരിക്കര തുടങ്ങിയവര്‍ വിവിധ ക്ലാസുകളില്‍ ഒന്നാം സ്ഥാനം നേടിയവരെയും എ. പ്ലസ് നേടിയവരെയും ആദരിച്ചു. മദ്രസ അഡ്മിനിസ്ട്രേറ്റര്‍ എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു. സക്കീര്‍ ഹുസൈന്‍, പി. പി ജാസിര്‍, മുഹമ്മദ് ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.