ദാറുല്‍ ഈമാന്‍ കേരള വിഭാഗം മദ്രസ അഡ്മിഷന്‍ ആരംഭിച്ചു

മനാമ: ദാറുല്‍ ഈമാന്‍ കേരള വിഭാഗം നടത്തിക്കൊണ്ടിരിക്കുന്ന മദ്രസകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വിഭാഗം സെക്രട്ടറി എ.എം ഷാനവാസ് അറിയിച്ചു. നാല് വയസ്സ് പൂര്‍ത്തിയായ കുട്ടികള്‍ മുതല്‍ 17 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് വിവിധ ക്ലാസുകളിലേക്ക് പ്രവേശനം നല്‍കുന്നത്. ബേസിക് തലം മുതല്‍ ടീന്‍ ലാബ് വരെ വിവിധ തലങ്ങളിലാണ് പഠനം നടക്കുന്നത്.

ഖുര്‍ആന്‍, അറബി ഭാഷ, കര്‍മശാസ്ത്രം, ഇസ്ലാമിക ചരിത്രം തുടങ്ങി വിവിധ വിഷയങ്ങളാണ് ശാസ്ത്രീയമായ സിലബസ് അനുസരിച്ച് മാതൃഭാഷയില്‍ പഠിപ്പിക്കുന്നത്. കൂടാതെ വിദ്യാര്‍ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള സംവിധാനങ്ങളുമുണ്ട്. ബഹ്റൈന്‍െറ വിവിധ പ്രദേശങ്ങളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ പ്രത്യേക സമ്മര്‍ ക്ലാസുകളാണ് സംഘടിപ്പിച്ചിട്ടുള്ളത്. തങ്ങളുടെ മക്കള്‍ക്ക് കൃത്യമായ ഇസ്ലാമിക മൂല്യങ്ങളും സംസ്കാരവും പകര്‍ന്ന് നല്‍കാനുദ്ദേശിക്കുന്നവര്‍ മദ്രസയുമായി ബന്ധപ്പെട്ട് അഡ്മിഷന്‍ നേടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും അഡ്മിഷനും 3406973, 34026136 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്