small icons
small icons

ബഹ്‌റൈൻ നവകേരള മെയ് ദിനാഘോഷം സംഘടിപ്പിച്ചു

New Project (11)

മനാമ: ബിസിനസ് കോർപ്പറേറ്റ് ശക്തികൾ അവരുടെ ബിസിനസ് താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി രാജ്യങ്ങളിലെ ഗവൺമെൻറിൽ സ്വാധീനം ഉറപ്പിക്കുമ്പോഴുള്ള അനിശ്ചിതാവസ്ഥയാണ് ഇന്ന് ലോകം നേരിടുന്നതെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ആനി രാജ അഭിപ്രായപ്പെട്ടു.

ബഹ്റൈൻ നവകേരള സംഘടിപ്പിച്ച മെയ്ദിന സമ്മേളനം ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആനി രാജ. കോർപ്പറേറ്റ് ശക്തികൾക്ക് വേണ്ടി തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുകയും വിയോജന ശബ്ദങ്ങൾ ഉയർത്തുന്നവരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെടുത്തി അടിച്ചമർത്തുകയും തൊഴിലാളികളെയും ജനങ്ങളെയും ഭിന്നിപ്പിക്കാനുള്ള ശ്രമവുമാണ് ഇന്ത്യാ സർക്കാർ ചെയ്യുന്നതെന്ന് അവർ അഭിപ്രായപ്പെട്ടു.

സാമ്പത്തിക നേട്ടങ്ങൾക്ക് മാത്രമാകരുത് തൊഴിലാളികളുടെ ഐക്യം. അവന്റെ അന്തസ്സ് ഉയർത്തുന്നതിനും, ആദർശ രാഷ്ട്രീയവും, ജാതിമത ചിന്തകൾക്കതീതമായ സമൂഹ പുനർനിർമ്മിതിക്കും ആയിരിക്കണം. അത്തരം സമൂഹത്തെ ഒരു ശക്തിക്കും തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും അവര്‍ കൂട്ടിച്ചേർത്തു.

നവകേരള പ്രസിഡന്റ്റും ലോക കേരള സഭ അംഗം കൂടിയായ എൻ. കെ.ജയന്റെ അദ്ധൃക്ഷതയിൽ ചേർന്ന യോഗത്തെ അഭിവാദ്യം ചെയ്തുകൊണ്ട് കോർഡിനേഷൻ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ജേക്കബ് മാത്യു സംസാരിച്ചു. രക്ഷാധികാരി കെ. അജയകുമാർ മെയ് ദിന ആശംസ പ്രസംഗം നടത്തി.

സെക്രട്ടറി എ.കെ.സുഹൈൽ സ്വാഗതവും കോർഡിനേഷൻ അസി. സെക്രട്ടറി സുനിൽദാസ് നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി പ്രശാന്ത് മാണിയത്ത്, വൈസ് പ്രസിഡന്റ് പ്രവീൺ മേൽപ്പത്തൂർ, ട്രഷറർ ഷാജഹാൻ കരുവന്നൂർ ,മറ്റ് എക്സികുട്ടിവ് കമ്മറ്റി അംഗങ്ങൾ പരിപാടികൾക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!