മനാമ: ബഹ്‌റൈനിലെ തിരുവനന്തപുരം പ്രവാസികളുടെ സംഘടനയായ ‘വോയിസ് ഓഫ് ട്രിവാൻഡ്രം (VOT) ബഹ്‌റൈൻ ഫോറം’ കുട്ടികൾക്കായി ഓൺലൈൻ സോളോ സിനിമാറ്റിക് ഡാൻസ് മത്സരം സംഘടിപ്പിക്കുന്നു. ‘ആട്ടം 1.0 – സീസൺ 1’ എന്ന് പേരിട്ടിരിക്കുന്ന മത്സരം 2026 മെയ് 1 മുതൽ ആരംഭിക്കും.
മത്സരവിവരങ്ങൾ:
-
പ്രായപരിധി: 8 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കായി മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം.
-
വിഭാഗം: സിനിമാ ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമാറ്റിക് ഡാൻസ് പ്രകടനങ്ങൾ മാത്രമേ പരിഗണിക്കൂ.
-
സമ്മാനങ്ങൾ: ഓരോ വിഭാഗത്തിലും ഒന്നാം സമ്മാനമായി 100 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 50 യു.എസ് ഡോളറും ലഭിക്കും. കൂടാതെ സോഷ്യൽ മീഡിയയിലെ ജനപ്രീതി മുൻനിർത്തി പ്രത്യേക ‘പോപ്പുലാരിറ്റി അവാർഡും’ നൽകും.
തീയതികൾ: എൻട്രികൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 15 ആണ്. വിജയികളെ മെയ് 28-ന് പ്രഖ്യാപിക്കുകയും മെയ് 29-ന് നടക്കുന്ന ഗ്രാൻഡ് അവാർഡ് നൈറ്റിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുകയും ചെയ്യും. ഗൂഗിൾ ഫോം മുഖേനയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 33304348 (നിമ്മി എസ്.വി), 36389615 (ആനന്ദ് വി നായർ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.









