സമസ്ത ബഹ്റൈന്‍ മദ്റസയുടെ സൗജന്യ സമ്മര്‍ ക്യാമ്പ് നാളെ മുതല്‍ (ജൂലായ് 1) മനാമയില്‍

മനാമ: സമസ്ത ബഹ്റൈന്‍ കേന്ദ്ര മദ്റസയായ ഇര്‍ഷാദുല്‍ മുസ്ലിമീന്‍ മദ്റസയുടെ നേതൃത്വത്തില്‍ രണ്ടു മാസം നീണ്ടു നില്‍ക്കുന്ന സൗജന്യ സമ്മര്‍ ക്യാമ്പ് ജൂലായ് 1 മുതല്‍ ആഗസ്റ്റ് 30 വരെ മനാമ ഗോള്‍ഡ്സിറ്റിയിലെ സമസ്ത മദ്റസാ ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

നാളെ മുതല്‍ ദിവസവും കാലത്ത് 9.30 മുതൽ 12 വരെ നടക്കുന്ന ഈ വെക്കേഷന്‍ ക്ലാസ്സുകളില്‍ നാലാം ക്ലാസിനു മുകളിലുള്ള എല്ലാ കുട്ടികള്‍ക്കും സൗജന്യമായി പങ്കെടുക്കാം. IT WORLD COMPUTER CLASSES, MOTIVATION CLASS, INDOOR GAMES, DRAWING ,PAINTING, SPORTS ,ARTS & CRAFT, PRACTICAL CLASSES FOR ISLAMIC LIFE STYLE, STUDY TOUR & SPORTS തുടങ്ങി വിവിധ വിഷയങ്ങളുള്‍ക്കൊള്ളിച്ച സമ്മര്‍ ക്യാമ്പ് കുട്ടികള്‍ക്ക് വിജ്ഞാനവും വിനോദവും പകരുന്ന രീതിയിലായാണ് ഒരുക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കും കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കാനും ബന്ധപ്പെടുക 00973- 35107 554.