ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി “മെഗാ കിണ്ണം കളി” അവതരണത്തിനൊരുങ്ങുന്നു

കേരളത്തിലെ തനത് സംഘനൃത്ത കലാരൂപങ്ങളുടെ മനോഹാരിതയും സംഘാടന മികവിന്റെ വിസ്മയവും ബഹ്റൈൻ മലയാളികൾക്ക് സമ്മാനിച്ച മെഗാ തിരുവാതിര, മെഗാ ഒപ്പന, മെഗാ ചരട് പിന്നിക്കളി എന്നിവയ്ക്ക് ശേഷം ബഹ്റൈൻ കേരളീയ സമാജം വനിതാ വേദി മറ്റൊരു പാരമ്പര്യ കലാരൂപത്തിന്റെ മെഗാ അവതരണത്തിനൊരുങ്ങുന്നു ” മെഗാ കിണ്ണം കളി”

സെപ്റ്റംബർ രണ്ടാം വാരത്തിൽ നടക്കാനിരിക്കുന്ന സമാജത്തിന്റെ ഓണാഘോഷ പരിപാടികളുടെ ഭാഗമായണ് കിണ്ണം കളി ഒരുക്കുന്നത്. തിരുവാതിരക്കളി, കൈകൊട്ടിക്കളി എന്നിവയോടൊപ്പം നിൽക്കുന്നതും എന്നാൽ താളചലനങ്ങൾ കൊണ്ട് വെത്യസ്ഥവുമായ കലാരൂപമായ കിണ്ണം കളിയുടെ പരിശീലനം ഉടൻ ആരംഭിക്കും. ജൂലൈ 1 തിങ്കളാഴ്ച 8 pm കിണ്ണം കളിയുടെ പരിശീലനം വിളക്കു കൊളുത്തി സമാജം പ്രസിഡന്റ് ശ്രീ രാധാകൃഷ്ണ പിള്ള നിർഹിക്കുന്നതാണ്.

ഈ വർഷത്തെ ഓണാഘോഷ പരിപാടികളിലെ മുഖ്യ ആകർഷണമായ മെഗാ കിണ്ണം കളിയിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതകൾ ക്കും പുരുഷന്മാര്‍ക്കും കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ വിളിക്കാവുന്നതാണ് മോഹിനി തോമസ്: 39804013, ശ്രീവിദ്യ വിനോദ് : 33004589, ഉമ ഉദയൻ : 36913024