ഫ്രന്റ്‌സ് അസോസിയേഷൻ മുഹറഖ് ഏരിയ സമ്മേളനം യൂസുഫ് അൽ തവാദി ഉത്ഘാടനം ചെയ്യും

മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ സമ്മേളനം പാർലമെന്റ് അംഗം യൂസുഫ് അൽ തവാദി ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് എട്ടിന് മുഹറഖ് അൽ ഹിലാൽ ഹോസ്‌പി റ്റലിന് എതിർ വശമുള്ള അൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിലാണ് സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. “മാനവികതക്ക് ധാർമിക കരുത്ത്” എന്ന പ്രമേയത്തിലൂന്നി കേരളത്തിലെ അറിയപ്പെട്ട പണ്ഡിതനും പ്രഭാഷകനുമായ കെ.എ യൂസുഫ് ഉമരി മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്യും. കുട്ടികളുടെ കലാ പരിപാടികളും ഇതൊന്നിച്ച് ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39748867 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.