small icons
small icons

ഡിജിറ്റൽ ആശയവിനിമയം ശക്തമാക്കാൻ ബഹ്‌റൈൻ ഇ-ഗവൺമെന്റ് അതോറിറ്റി (iGA) ഔദ്യോഗിക വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു

New Project (29)

മനാമ: രാജ്യത്തെ ഡിജിറ്റൽ പരിവർത്തനം കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി ബഹ്‌റൈൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി (iGA) തങ്ങളുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ചാനലിന് തുടക്കം കുറിച്ചു. സർക്കാർ സേവനങ്ങളെക്കുറിച്ചുള്ള തത്സമയ വിവരങ്ങളും പുതിയ ഇ-സേവനങ്ങളും (eServices) ഏറ്റവും വേഗത്തിൽ ജനങ്ങളിലേക്ക് എത്തിക്കാനും പൊതുജനങ്ങളുമായുള്ള സമ്പർക്കം വർദ്ധിപ്പിക്കാനുമാണ് ഈ പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ബഹ്‌റൈനിലെ സ്വദേശികൾക്കും പ്രവാസികൾക്കും ലളിതമായ രീതിയിൽ വിവരങ്ങൾ ലഭ്യമാക്കാൻ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം എന്ന നിലയ്ക്കാണ് വാട്‌സ്ആപ്പ് തിരഞ്ഞെടുത്തതെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾക്ക് ഈ ചാനലിൽ ജോയിൻ ചെയ്യുന്നതിനായി അതോറിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും (@igabahrain) ഔദ്യോഗിക വെബ്‌സൈറ്റിലും നൽകിയിട്ടുള്ള ക്യു.ആർ കോഡ് (QR Code) സ്കാൻ ചെയ്യാവുന്നതാണ്.

രാജ്യത്തെ പുതിയ ഡിജിറ്റൽ പരിഷ്കാരങ്ങൾ കൃത്യമായി അറിയുന്നതിനായി ഈ ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചു. കൂടാതെ ബഹ്‌റൈന്റെ നാഷണൽ പോർട്ടൽ (bahrain.bh), ‘മൈ ഗവ്’ (MyGov Bahrain) ആപ്പ് എന്നിവ ഉൾപ്പെടുന്ന വിപുലമായ ഡിജിറ്റൽ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും നിർദ്ദേശമുണ്ട്. ഇ-ഗവൺമെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ഗവൺമെന്റ് സർവീസസ് കോൺടാക്റ്റ് സെന്ററിലോ (80008001), ദേശീയ പരാതി-പരിഹാര സംവിധാനമായ ‘തവാസുൽ’ (Tawasul) ആപ്പ് വഴിയോ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!