ബിര്‍മിംഗ്ഹാം: ലോകകപ്പിലെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 31 റൺസ് വിജയം. വിജയം മാത്രം ലക്ഷ്യം വച്ചിറങ്ങിയ മത്സരത്തിൽ ഓയിന്‍ മോര്‍ഗനും സംഘവും സെമി സാധ്യത നിലനിർത്തി. 2019 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
സെഞ്ചുറി നേടിയ ജോനി ബെയര്‍സ്റ്റോയുടെയും മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിന്‍റെ പ്രകടനത്തിലാണ് ഇംഗ്ലണ്ട് വിജയത്തിലേക്കടുത്തത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അര്‍ധ ശതകം നേടിയപ്പോള്‍ ഹാര്‍ദിക്കിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
സ്കോര്‍: ഇംഗ്ലണ്ട്- 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 337
ഇന്ത്യ – 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306