small icons
small icons

ബി.കെ.എസ്.എഫ് ഹെൽപ്പ് ലൈൻ അംഗം ദീപക് തണലിന് യാത്രയയപ്പ് നൽകി

New Project (8)

മനാമ: ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന പ്രമുഖ സ്റ്റേജ്-മിനിസ്‌ക്രീൻ അനുകരണ കലാകാരനും ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (BKSF) ഹെൽപ്പ് ലൈൻ അംഗവുമായ ദീപക് തണലിന് സംഘടന യാത്രയയപ്പ് നൽകി.

മനാമ കെ.സിറ്റി ബിസിനസ് സെന്ററിൽ നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ സാമൂഹിക-സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു. രക്ഷാധികാരി ബഷീർ അമ്പലായിയുടെ അധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് സംഗമം സുബൈർ കണ്ണൂർ ഉദ്ഘാടനം ചെയ്തു. ബി.കെ.എസ്.എഫ് കൺവീനർ ഹാരിസ് പഴയങ്ങാടിയും നജീബ് കടലായിയും ഹെൽപ്പ് ലൈൻ അംഗങ്ങളും ചേർന്ന് ദീപക് തണലിനെ പൊന്നാട അണിയിക്കുകയും സ്നേഹോപഹാരമായി മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു.

ഫ്രാൻസിസ് കൈതരത്ത്, നിസാർ കൊല്ലം, സയ്യിദ് റമദാൻ നദ്‌വി, ഒ.കെ കാസിം, റഫീഖ് അബ്ദുള്ള, ഫസൽ ഹഖ്, ജമാൽ ഇരിങ്ങൽ, ഷാജി മുതുതല, അബ്ദുൽ മജീദ് തണൽ, മൊയ്‌തീൻകുട്ടി പുളിക്കൽ, ജെ.പി.കെ തിക്കോടി, മൊയ്‌തീൻ പയ്യോളി, ശറഫുദ്ദീൻ, അൻവർ നിലമ്പൂർ, ജേക്കബ് തേക്ക്തോട്, ഹുസൈൻ വയനാട്, അജിത്ത്, റംഷാദ് അയിലക്കാട്, നവാസ് കുണ്ടറ, മൻഷീർ കൊണ്ടോട്ടി, ഡോ. ശ്രീജിത്ത്, ആരിഫ് പോർക്കുളം, ഷാജഹാൻ കരുവന്നൂർ, രാജീവൻ ടി.സി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കാസിം പാടത്തകായിൽ സ്വാഗതവും നജീബ് കടലായി നന്ദിയും പറഞ്ഞു.

അൻവർ ശൂരനാട്, റാഷിദ് കണ്ണങ്കോട്ട്, രഞ്ജിത്ത് കൂത്തുപറമ്പ്, മണിക്കുട്ടൻ, നുബിൻ ആലപ്പുഴ, മനോജ്‌ വടകര, നൗഷാദ് പൂനൂർ, ഖൈസ്, നജീബ് കണ്ണൂർ, ഷെമീർ കൊല്ലം, മൂസകുട്ടി ഹാജി, സിദ്ധീഖ് പി.വി, ഫ്രീഡം സുബൈർ, ഫൈസൽ പട്ടാണ്ടി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

തുടർന്ന് കേരളത്തിൽ ബി.കെ.എസ്.എഫിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുമെന്നും സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും തുടരുമെന്നും ദീപക് തണൽ മറുപടി പ്രസംഗത്തിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!