small icons
small icons

നീറ്റ് പരീക്ഷാ ക്രമക്കേട്: ഐ.വൈ.സി.സി ബഹ്‌റൈൻ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

New Project (7)

മനാമ: നീറ്റ് (NEET) പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടും, ഉദ്യോഗാർത്ഥികളുടെയും വിദ്യാർഥികളുടെയും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും നേരെ ഡൽഹി പോലീസിനെ ഉപയോഗിച്ച് നടപ്പിലാക്കിയ നടപടിയിൽ പ്രതിഷേധിച്ചും ഐ.വൈ.സി.സി ബഹ്‌റൈൻ (IYCC Bahrain) പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടനടി രാജിവെക്കണമെന്ന് ഐ.വൈ.സി.സി ആവശ്യപ്പെട്ടു. നേതാക്കൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് മെഴുകുതിരി തെളിയിച്ചാണ് സംഘടന പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്. ഡൽഹി പോലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദങ്ങളെ നേരിടുന്ന കേന്ദ്ര സർക്കാറിന്റെ സമീപനം തികച്ചും ജനാധിപത്യവിരുദ്ധമാണെന്ന് ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ചോദ്യങ്ങൾ ചോദിക്കുന്ന പ്രതിപക്ഷ നേതാക്കളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തെ ജനാധിപത്യ മൂല്യങ്ങളെ തച്ചുടയ്ക്കുന്ന ഇത്തരം നടപടികൾക്കെതിരെ ശക്തമായ ജനവികാരം ഉയർന്നുവരണമെന്ന് സംഗമത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു.

പ്രതിഷേധ സംഗമത്തിന് ജനറൽ സെക്രട്ടറി സലീം അബുത്വാലിബ്‌, ട്രഷറർ ഷഫീക് സൈഫുദ്ദീൻ, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് മാഹി, മുൻ ദേശീയ പ്രസിഡന്റുമാരായ ബ്ലെസ്സൺ മാത്യു, ഫാസിൽ വട്ടോളി, ഷിബിൻ തോമസ് എന്നിവരും വിവിധ ദേശീയ, ഏരിയ നേതാക്കളും നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!