മനാമ: ഇന്ത്യയുടെ 80 -ാo സ്വാതന്ത്യദിനാഘോഷങ്ങളുടെ ഭാഗമായി ഐ സി എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് (ഓഗസ്റ്റ് 14 വെള്ളി) വൈകീട്ട് ഏഴിന് സൽമാബാദ് സുന്നി സെന്ററിൽ നടക്കും. ‘യംഗ് ഇന്ത്യ, സ്ട്രോംഗ് ഡെമോക്രസി’ എന്നതാണ് ജനസഭയുടെ പ്രമേയം.
അറിവും മൂല്യബോധവും ഉത്തരവാദിത്ത ബോധവും നേത്യത്വശേഷിയുമുള്ള യുവത്വമാ ണ് ശക്തമായ ജനാധിപത്യത്തിന്റെ അടിത്തറയെന്ന ആശയമാണ് പരിപാടി മുന്നോട്ടുവെ ക്കുന്നത്. ഇന്നത്തെ യുവത്വത്തെ സാമൂഹിക ഉത്തരവാദിത്തമുള്ളവരായി വാർത്തെടുക്കുന്ന തിലൂടെ നാളത്തെ ഇന്ത്യയെ കൂടുതൽ ശക്ത വും ജനാധിപത്യ മൂല്യങ്ങളിൽ ഉറച്ചതുമാക്കു കയാണ് ജനസഭയുടെ ലക്ഷ്യം.
യുവതലമുറയുടെ സാമൂഹികവും ജനാധിപത്യപരവുമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തി ൻ്റെ ഭാവിയെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടു കൾ പങ്കുവെക്കുന്നതിനുമുള്ള വേദിയായിരിക്കും ജനസഭ.
ഐ സി എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ: എം സി അബ്ദുൽ കരീം, കെ. എം. സി സി ബഹ്റൈൻ ജനറൽ സെക്രട്ടറി ഷംസുദ്ധീൻ വെള്ളികുളങ്ങര, ഒ ഐ സി സി ബഹ്റൈൻ വൈസ് പ്രസിഡണ്ട് ചെമ്പൻ ജലാൽ , മാധ്യമ പ്രവർത്തകൻ പ്രദീപ് പുറവങ്കര തുടങ്ങിയ ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും.








