small icons
small icons

ഖൽബിലുണ്ട് എന്റെ നബി: ഐ.സി.എഫ് മിലാദ് കാമ്പയിന് തുടക്കം

New Project (9)

മനാമ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഐ.സി. എഫ് ബഹ്റൈൻ സംഘടിപ്പിക്കുന്ന മീലാദ് കാ മ്പയിന് തുടക്കമായി. ഖൽബിലുണ്ട് എന്റെ നബി (സ) ,എന്ന ശീർഷകത്തിൽ നടക്കുന്ന കാമ്പയിൻ പരിപാടി കൾ സെപ്റ്റംബർ 20 വരെ നീളും.

കാമ്പയിന്റെ ഭാഗമായി റീജ്യൻ, യൂനിറ്റ് ഘടക ങ്ങളിലായി സ്നേഹസംഗമം, മീലാദ് ഫെസ്റ്റ്, മൊ ബൈൽ മൗലിദ്, കാൻവാസ്, മാസ്റ്റർ മൈൻ്റ്, ഡെയ്ല‌ി ക്വിസ്, മിഡ്നൈറ്റ് ബ്ലും, മദ്ഹു റസൂൽ സമ്മേളനം എന്നിവ നടക്കും.

ഇന്ന് (റബീൽ അവ്വൽ 1) മുതൽ ആഗസ്ത് 25 വരെ നീളുന്ന പ്രതിദിന പ്രവാചക പ്രകീർത്തന സദസ്സുകൾ ബഹ്റൈനിലെ 15 കേന്ദ്രങ്ങളിലായി നടക്കും. ആഗസ്ത് 25 മുതൽ സെപ്തംബർ 6 വരെ ബഹ്റൈനിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന മദ്ഹു റസൂൽ സമ്മേളനങ്ങളിൽ പ്രമു ഖ പണ്ഡിതനും വാഗ്മിയുമായ സയ്യിദ് വി പി എ ആട്ടീരി തങ്ങൾ മുഖ്യാതിഥിയാകും

ഐ.സി.എഫ് നാഷനൽ പ്രസിഡൻന്റ് അബൂബ ക്കർ ലത്വീഫിയുടെ അധ്യക്ഷതയിൽ ചേർന്ന നാ ഷനൽ കാബിനറ്റ് പരിപാടികൾക്ക് അന്തിമ രൂപം നൽകി. കെ.സി. സൈനുദ്ദീൻ സഖാഫി, അഡ്വ. എം.സി. അബ്ദുൽ കരീം, അബ്ദുൽ ഹകീം സഖാഫി, റഫീഖ് ലത്വീഫി വരവൂർ, അബ്ദു റസാഖ് ഹാജി ഇടിയങ്ങര, ശമീർ പന്നൂർ, സി എച്ച് അഷ്റഫ്, ഷംസുദ്ധീൻ സു ഹ് രി , ഫൈസൽ ചെറുവണ്ണൂർ എന്നിവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!