small icons
small icons

ബഹ്‌റൈനിൽ ഡെന്റൽ അസിസ്റ്റന്റ് ലൈസൻസിംഗ് പരീക്ഷ നിർബന്ധമാക്കി എൻ.എച്ച്.ആർ.എ;ആദ്യ പരീക്ഷ വിജയകരമായി സംഘടിപ്പിച്ചു

New Project (24)

മനാമ: ബഹ്‌റൈനിലെ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ഡെന്റൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള പ്രഥമ ദേശീയ ലൈസൻസിംഗ് പരീക്ഷ വിജയകരമായി സംഘടിപ്പിച്ചു. രാജ്യത്തെ ആരോഗ്യ മേഖലയിലെ ലൈസൻസിംഗ് മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി, എൻ.എച്ച്.ആർ.എയിലെ തദ്ദേശീയ വിദഗ്ദ്ധരാണ് ഈ പരീക്ഷാ സംവിധാനം പൂർണ്ണമായും വികസിപ്പിച്ചെടുത്തത്.

ബഹ്‌റൈനിൽ ജോലി ചെയ്യുന്നതിന് ഡെന്റൽ അസിസ്റ്റന്റുമാർക്ക് ഇനി മുതൽ ഈ ലൈസൻസിംഗ് പരീക്ഷ നിർബന്ധമാണെന്ന് എൻ.എച്ച്.ആർ.എ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. അഹമ്മദ് മുഹമ്മദ് അൽ-അൻസാരി പറഞ്ഞു. പ്രൊഫഷണൽ മൂല്യനിർണ്ണയത്തിലും ലൈസൻസിംഗ് പ്രക്രിയയിലും കൂടുതൽ കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തെ ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും ഈ നീക്കം നിർണ്ണായകമാകും. സ്വദേശി ടെക്നിക്കൽ ടീമുകളുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്തി പ്രൊഫഷണൽ ലൈസൻസിംഗ് സംവിധാനം കൂടുതൽ ശാക്തീകരിക്കാനുള്ള ശ്രമങ്ങൾ തുടർന്നും മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!