മലയാളി യുവാവ് ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ

മനാമ: മലയാളി യുവാവിനെ ബഹ്റൈനിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അരുൺകുമാർ അരവിന്താക്ഷൻ (31) യാണ് മനാമയിലെ താമസ സ്ഥലത്ത് വച്ച് ആത്മഹത്യ ചെയ്തതായി കണ്ടെത്തിയത്. ഇലക്ട്രീഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന അരുൺകുമാറിന്റെ വിസാ കാലാവധി കഴിഞ്ഞിരുന്നു. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി.

പതിനെട്ടോളം പ്രവാസികളാണ് ഈ വർഷം ഇതുവരെ ബഹ്റൈനിൽ സ്വയം ജീവിതം ഹോമിച്ചത്.