മനാമ: 2003 ൽ പവിഴദ്വീപിൽ രൂപീകൃതമായ വിശ്വകലാ സാംസ്‌കാരിക വേദി “രക്തദാന ക്യാമ്പ്” സംഘടിപ്പിക്കുന്നു. ബഹ്‌റൈൻ സൽമാനിയ ഹോസ്‌പിറ്റലുമായി ചേർന്ന് നടത്തുന്ന ക്യാമ്പ് ജൂലൈ 5 ന് കാലത്ത് 7 മുതൽ ഉച്ചക്ക് 12 മണിവരെയാണ് നടത്തുന്നത്. “നമ്മുടെ രക്തം മറ്റൊരാൾക്ക് ജീവന്റെ തുടിപ്പാണ്” എന്ന പേരിൽ സംഘടിപ്പിക്കുന്ന ഈ ക്യാമ്പിലേക്ക് മനുഷ്യസ്നേഹികളായ എല്ലാവരേയും ക്ഷണിക്കുന്നു. മുൻകൂട്ടി പേർ രജിസ്റ്റർ ചെയ്യാനും മറ്റു വിശദവിവരങ്ങൾക്കും ബന്ധപ്പെടുക. ത്രിവിക്രമൻ 39056730 / 33822295, ഷൈജിത്ത് 39566208 / അനീഷ് 39985396
