small icons
small icons

പ്രവാചക പ്രണയത്തിൽ ജനനിബിഡമായി കെ.എം.സി.സി ഹാൾ; ഹുബ്ബുറസൂൽ മീലാദ് മീറ്റിന് ആവേശോജ്ജ്വല ജനപങ്കാളിത്തം

New Project (7)

മനാമ: കെ.എം.സി.സി ബഹ്‌റൈൻ കൊടുവള്ളി നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ‘ഹുബ്ബുറസൂൽ മീലാദ് മീറ്റ് 26’ വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പ്രവാചകൻ മുഹമ്മദ് നബി ﷺയോടുള്ള വിശ്വാസികളുടെയും പ്രവാസി സമൂഹത്തിന്റെയും അടങ്ങാത്ത സ്നേഹത്തിന്റെ നേർസാക്ഷ്യമായി മാറിയ ചടങ്ങിൽ കെ.എം.സി.സി ഹാൾ ജനനിബിഡമായിരുന്നു.

കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. പ്രവാചക ദർശനങ്ങൾ കാലങ്ങളെ അതിജീവിച്ച സത്യങ്ങളാണെന്നും അവ ജീവിതത്തിൽ പകർത്താൻ വിശ്വാസികൾക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് മൻസൂർ അഹമ്മദ് അധ്യക്ഷത വഹിച്ചു.

പ്രമുഖ മതപണ്ഡിതൻ ഉസ്താദ് മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തി. പ്രവാചകനോടുള്ള സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ അത് ദൈനംദിന ജീവിതത്തിൽ പ്രകടമാകണമെന്നും, ഓരോ ഘട്ടത്തിലും പ്രവാചകൻ കാണിച്ചുതന്ന മാതൃകകൾ ജീവിതത്തിൽ പകർത്താൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ചടങ്ങിൽ കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ ഉസ്താദ് മുസ്തഫ ഹുദവിയെ ഉപഹാരം നൽകി ആദരിച്ചു.

സുബൈർ കച്ചേരി മുക്കിന്റെ ഖിറാഅത്തോടെ ആരംഭിച്ച ചടങ്ങിൽ കൊടുവള്ളി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഫീഖ് മുണ്ടോചാലിൽ സ്വാഗതവും ട്രഷറർ തമീം തച്ചംപൊയിൽ നന്ദിയും പറഞ്ഞു.

മൗലിദ് സദസ്സിന് അബ്ദുൽ റസാഖ് നദ്‌വി, ബഷീർ ദാരിമി, നിഷാൻ ബാഖവി, അസ്ലം ഹുദവി, ഉമ്മർ ഉസ്താദ്, ഷഹീൻ ദാരിമി, അസ്‌കർ അസ്ഹരി എന്നിവർ നേതൃത്വം നൽകി. വനിതകൾക്കായി പ്രത്യേക സൗകര്യമൊരുക്കിയ പരിപാടിയിൽ വനിതാ വിങ്ങിന്റെ പങ്കാളിത്തവും ശ്രദ്ധേയമായി.

കെ.എം.സി.സി സംസ്ഥാന ആക്ടിങ് പ്രസിഡന്റ് റഫീഖ് തോട്ടക്കര, സമസ്ത ബഹ്‌റൈൻ ജനറൽ സെക്രട്ടറി എസ്. എം. അബ്ദുൽ വാഹിദ്, വൈസ് പ്രസിഡന്റ് സയ്യിദ് യാസിർ ജിഫ്രി തങ്ങൾ, വേൾഡ് കെ.എം.സി.സി സെക്രട്ടറി അസൈനാർ കളത്തിങ്കൽ, കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി. കെ. ഇസ്ഹാഖ്, സെക്രട്ടറി മുഹമ്മദ് സിനാൻ എന്നിവർ ആശംസകൾ നേർന്നു. വിവിധ സംസ്ഥാന, ജില്ലാ, ഏരിയ, മണ്ഡലം ഭാരവാഹികളും, പോഷക സംഘടനകളുടെയും ബിസിനസ് സ്ഥാപനങ്ങളുടെയും പ്രതിനിധികളും പങ്കെടുത്തു.

പരിപാടിയുടെ വിജയത്തിന് പിന്തുണ നൽകിയ പ്രമുഖ വ്യവസായികൾക്കും, മീഡിയ, വോളന്റിയർ, ടെക്നിക്കൽ സംഘങ്ങൾക്കും ചടങ്ങിൽ ഉപഹാരങ്ങൾ നൽകുകയും സംഘാടകർ നന്ദി അറിയിക്കുകയും ചെയ്തു. ലത്തീഫ് മുക്കം, മുനീർ എരിഞ്ഞിക്കോത്ത്, അബ്ദുൽ ഖാദർ തുടങ്ങി കൊടുവള്ളി മണ്ഡലം ഭാരവാഹികളാണ് പരിപാടിയുടെ സംഘാടനത്തിന് നേതൃത്വം നൽകിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!