small icons
small icons

ആനുകൂല്യങ്ങൾ ഇനി വൈകില്ല; ഡിജിറ്റൽ പരിശോധനയ്ക്കായി ‘ബെനിഫിറ്റുമായി’ കൈകോർത്ത് ബഹ്‌റൈൻ എസ്.ഐ.ഒ 

New Project (10)

മനാമ: ഇൻഷുറൻസ് ആനുകൂല്യങ്ങളും മറ്റ് ആനുകൂല്യത്തുകകളും അർഹരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് യാതൊരു തടസ്സവുമില്ലാതെ കൃത്യസമയത്ത് എത്തിക്കുന്നതിനായി പുതിയ സേവനവുമായി സോഷ്യൽ ഇൻഷുറൻസ് ഓർഗനൈസേഷൻ (SIO). ബഹ്‌റൈനിലെ പ്രമുഖ ഫിൻടെക് സേവനദാതാക്കളായ ‘ബെനിഫിറ്റുമായി’ (BENEFIT) സഹകരിച്ച് അന്താരാഷ്ട്ര ബാങ്ക് അക്കൗണ്ട് നമ്പർ (IBAN) ഇലക്ട്രോണിക് ആയി സ്ഥിരീകരിക്കുന്ന സംവിധാനമാണ് മന്ത്രാലയം സജ്ജമാക്കിയിരിക്കുന്നത്. ഗുണഭോക്താക്കളുടെ സമ്മതത്തോടെയായിരിക്കും ഈ പരിശോധന.

ബാങ്ക് അക്കൗണ്ട് വിവരങ്ങളുടെയും ഐ.ബി.എ.എൻ നമ്പറിന്റെയും ഉടമസ്ഥാവകാശം ഡിജിറ്റലായി നേരിട്ട് പരിശോധിക്കാൻ പുതിയ സംവിധാനം സഹായിക്കും. മുൻകാലങ്ങളിൽ കടലാസ് രേഖകൾ സമർപ്പിക്കുന്നതും മാനുവൽ പരിശോധനകൾ നടത്തുന്നതും ഇതിലൂടെ പൂർണ്ണമായി ഒഴിവാക്കാം. അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാനും, തെറ്റായ ബാങ്ക് വിവരങ്ങൾ മൂലമുണ്ടാകുന്ന തടസ്സങ്ങൾ പരിഹരിക്കാനും, വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാനും ഈ നീക്കം വഴി സാധിക്കും.

ഇൻഷുറൻസ് അർഹത തുകകൾ ശരിയായ വ്യക്തികളുടെ അക്കൗണ്ടിലേക്ക് തന്നെ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് സാങ്കേതികവിദ്യയുടെ സഹായം തേടുന്നതെന്ന് എസ്.ഐ.ഒ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സഹർ റഷീദ് അൽ മന്നായി പറഞ്ഞു. ഉപഭോക്താക്കളുടെ സാമ്പത്തിക സുരക്ഷിതത്വം വർദ്ധിപ്പിക്കാനും സേവനങ്ങളുടെ ഗുണനിലവാരം ഉയർത്താനും ഇത് സഹായിക്കും.

സാമ്പത്തിക സാങ്കേതികവിദ്യയുടെ യഥാർത്ഥ ലക്ഷ്യം ഇത്തരത്തിൽ സ്ഥാപനങ്ങൾക്കും പൊതുജനങ്ങൾക്കും പ്രായോഗികമായ പരിഹാരങ്ങൾ നൽകലാണെന്ന് ബെനിഫിറ്റ് സി.ഇ.ഒ അബ്ദുൽവാഹിദ് അൽ ജനാഹി വ്യക്തമാക്കി. സർക്കാർ സ്ഥാപനങ്ങളും ധനകാര്യ മേഖലയും തമ്മിലുള്ള ഈ ഡിജിറ്റൽ സഹകരണം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് (Digital Transformation) കൂടുതൽ കരുത്തേകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അപേക്ഷകൾ മാനുവലായി പ്രോസസ്സ് ചെയ്യുന്നത് കുറയുന്നതോടെ മറ്റ് പ്രധാന സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ ഉദ്യോഗസ്ഥർക്ക് സാധിക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!