small icons
small icons

ആവേശത്താൽ ആറാടി ഇന്ത്യൻ ക്ലബ്ബ് ‘ആവണി 2026’; വടംവലിയിൽ ആര്യൻസ്-എ ചാമ്പ്യന്മാർ, പായസ മത്സരത്തിൽ സുനുബ തെക്കിങ്കാട്ടിൽ ഒന്നാമത്

New Project (15)

മനാമ: ഇന്ത്യൻ ക്ലബ്ബ് സംഘടിപ്പിക്കുന്ന ‘ആവണി 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന വടംവലി, പായസ മത്സരങ്ങൾ വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ക്ലബ്ബ് അങ്കണത്തിൽ നടന്ന വാശിയേറിയ മത്സരങ്ങൾ കാണാൻ വലിയ ജനസഞ്ചയമാണ് തടിച്ചുകൂടിയത്.

‘ഷെഫ്സ് പാലറ്റ്’ സഹകരണത്തോടെ മോണ്ടെലസ് ഇന്റർനാഷണൽ സ്പോൺസർ ചെയ്ത പായസ മത്സരത്തിൽ 40 ടീമുകൾ പങ്കെടുത്തു. രുചികരമായ പായസങ്ങൾ തയ്യാറാക്കി ഒന്നാം സ്ഥാനം നേടിയ സുനുബ തെക്കിങ്കാട്ടിൽ 200 യു.എസ് ഡോളറും ട്രോഫിയും കരസ്ഥമാക്കി. ശീതൾ നർഗുണ്ട്കർ രണ്ടാം സ്ഥാനവും (150 ഡോളറും ട്രോഫിയും), സൂര്യ രാജേഷ് മൂന്നാം സ്ഥാനവും (100 ഡോളറും ട്രോഫിയും) നേടി. മികച്ച പ്രസന്റേഷനുള്ള ട്വിഷ സ്പോൺസർ ചെയ്ത പുരസ്കാരം ഷിഫ സ്വന്തമാക്കി. പങ്കെടുത്ത മുഴുവൻ പേർക്കും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.

ബി.എഫ്.സി സ്പോൺസർ ചെയ്ത വടംവലി മത്സരത്തിൽ 8 പ്രമുഖ ടീമുകളാണ് മാറ്റുരച്ചത്. ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ ‘ആര്യൻസ് എ’ ചാമ്പ്യന്മാരായി 300 ഡോളറും ട്രോഫിയും സ്വന്തമാക്കി. ‘അരികൊമ്പൻസ്’ രണ്ടാം സ്ഥാനവും (200 ഡോളറും ട്രോഫിയും), ‘ആര്യൻസ് ബി’ മൂന്നാം സ്ഥാനവും (ട്രോഫി) നേടി.

വിജയികൾക്ക് ഇന്ത്യൻ ക്ലബ്ബ് എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികൾ ആശംസകൾ അറിയിക്കുകയും സ്പോൺസർമാർക്ക് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വരാനിരിക്കുന്ന ആഘോഷ പരിപാടികൾ:

  • ഒക്ടോബർ 1 (വ്യാഴം, വൈകുന്നേരം 7 മണി മുതൽ): പരമ്പരാഗത വസ്ത്രധാരണ മത്സരമായ ‘ഓണപ്പുടവ’, ‘ഓണപ്പാട്ട്’ മത്സരങ്ങൾ. തുടർന്ന് ‘ഋതു’ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള.

  • ഒക്ടോബർ 2 (വെള്ളി, രാത്രി 8 മണി മുതൽ): നൂറിലധികം വനിതകൾ അണിനിരക്കുന്ന ‘മെഗാ തിരുവാതിര’. തുടർന്ന് പ്രശസ്ത ഗായകർ അണിനിരക്കുന്ന ‘പാട്ട് ഫാമിലി’, ഷഹീർ മൊയ്തു പൂളക്കത്ത് എന്നിവരുടെ മെഗാ മ്യൂസിക്കൽ ഷോ.

  • ഒക്ടോബർ 9 (വെള്ളി): 3,500 ആളുകൾക്കായി വിപുലമായ ഓണസദ്യ. പ്രശസ്ത സദ്യ വിദഗ്ദ്ധൻ ജയൻ സുകുമാര പിള്ളയുടെ നേതൃത്വത്തിൽ ക്ലബ്ബ് അങ്കണത്തിൽ തയ്യാറാക്കുന്ന 29 വിഭവങ്ങൾ അടങ്ങിയ സദ്യ വാഴയിലയിൽ വിളമ്പും.

കൂടുതൽ വിവരങ്ങൾക്ക് ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ജോയ് (39802800), ജനറൽ സെക്രട്ടറി അനിൽ കുമാർ ആർ. (39623936), എന്റർടൈൻമെന്റ് സെക്രട്ടറി എസ്. നന്ദകുമാർ (36433552), അസിസ്റ്റന്റ് എന്റർടൈൻമെന്റ് സെക്രട്ടറി വിനു ബാബു (33151761), ഈവന്റ് ചീഫ് കോഓർഡിനേറ്റർമാരായ സന്തോഷ് ബാബു (33308426), പ്രവീൺ നായർ (36462046) എന്നിവരെ ബന്ധപ്പെടാം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!