മനാമ: ബഹ്റൈനിലെ ഉപഭോക്താക്കൾക്കായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ജനപ്രിയ പ്രമോഷനായ “Big 3 Days” വീണ്ടും അവതരിപ്പിക്കുന്നു. സെപ്റ്റംബർ 28, 29, 30 (ഞായർ, തിങ്കൾ, ചൊവ്വ) എന്നീ മൂന്ന് ദിവസങ്ങളിലായി ആകർഷകമായ ഓഫറുകളും വൻ വിലക്കുറവുകളുമാണ് ഹൈപ്പർമാർക്കറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
ഗ്രോസറി, ഫ്രഷ് ഫുഡ്, പഴം-പച്ചക്കറികൾ, മീറ്റ് & ഫിഷ്, ബേക്കറി ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമേ ഹോം അപ്ലയൻസസ്, ഇലക്ട്രോണിക്സ്, ഫാഷൻ, ലൈഫ്സ്റ്റൈൽ എന്നീ വിഭാഗങ്ങളിലും വമ്പൻ ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
പരിമിതമായ മൂന്ന് ദിവസത്തേക്ക് മാത്രം ലഭ്യമാകുന്ന ഈ പ്രത്യേക ഓഫറിലൂടെ കുടുംബത്തോടൊപ്പം മികച്ച ഷോപ്പിംഗ് അനുഭവം സ്വന്തമാക്കാനും ആവശ്യ സാധനങ്ങൾ ഏറ്റവും ലാഭകരമായ വിലയിൽ വാങ്ങാനും ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി അപ്രതീക്ഷിത സർപ്രൈസ് ഓഫറുകളും ഒരുക്കിയിട്ടുണ്ടെന്ന് നെസ്റ്റോ മാനേജ്മെന്റ് ടീം അറിയിച്ചു.









