small icons
small icons

ഗാന്ധി ജയന്തിയിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ച് ബഹ്‌റൈൻ ലാൽ കെയർസ്

New Project (14)

മനാമ: ഗാന്ധി ജയന്തിയോടനുബന്ധിച്ച് ബഹ്‌റൈൻ ലാൽ കെയേഴ്‌സ്, മോഹൻലാൽ ഫാൻസ്‌ യൂണിറ്റ് ബഹ്‌റൈന്റെ നേതൃത്വത്തിൽ ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചു. ഒക്ടോബർ രണ്ടിന് വെള്ളിയാഴ്ച അസ്രി ബീച്ച് പരിസരത്ത് വൈകീട്ട് നാല് മുതൽ ആറ് വരെയായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.

ലാൽ കെയർസ് പ്രസിഡന്റ് ഷൈജു കമ്പ്രത്ത്, ജനറൽ സെക്രട്ടറി അരുൺ ജി. നെയ്യാർ, ട്രഷറർ അരുൺ തൈക്കാട്ടിൽ, വൈസ് പ്രസിഡന്റ് കിരീടം ഉണ്ണി,ജോയിന്റ് സെക്രട്ടറി ഗോപേഷ് കുമാർ , അഖിൽ ,വിപിൻ രവീന്ദ്രൻ , ബവിത് ,ലാലു കൈലാസ് , പ്രവീൺ
എന്നിവർ നേതൃത്വം നൽകി.

ഗാന്ധിജിയുടെ ശുചിത്വ സന്ദേശം സമൂഹത്തിൽ പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!