small icons
small icons

മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷിച്ചു

New Project (7)
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ 2ന് കെ സി എ ഹാളിൽ സംഘടിപ്പിച്ചു. സത്യം, അഹിംസ, സമാധാനം, സഹിഷ്ണുത എന്നീ ഗാന്ധിയൻ മൂല്യങ്ങളുടെ പ്രസക്തി ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. പ്രസിഡന്റ് ബാബു കുഞ്ഞു രാമൻ അധ്യക്ഷത വഹിച്ചു. ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ അബ്രഹാം ജോൺ മുഖ്യപ്രഭാഷണം നടത്തി. “വർത്തമാനകാല സാഹചര്യത്തിൽ മഹാത്മാഗാന്ധിയുടെ ആശയങ്ങളുടെ പ്രസക്തി” എന്ന വിഷയത്തിൽ സംസാരിച്ച അദ്ദേഹം, സമൂഹത്തിൽ സമാധാനം, സഹിഷ്ണുത, ഐക്യം, അഹിംസ, സാമൂഹിക ഉത്തരവാദിത്വം എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
പ്രോഗ്രാം കൺവീനർ എബി തോമസ് സ്വാഗതം പറഞ്ഞു. മുൻ എം ജി സി എഫ് പ്രസിഡന്റ് അനിൽ തിരുവല്ല, അജിത് കണ്ണൂർ, വിനോദ് കണ്ണൂർ, മുജീബ് റഹ്മാൻ, അജി പി. ജോയ്, എബ്രഹാം മാത്യു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി തുടർന്നും വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. വിവിധ പരിപാടികൾക്ക് ശേഷം വിപുലമായ സമാപന സമ്മേളനവും സംഘടിപ്പിക്കും. രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ, പൊതുപ്രവർത്തകർ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവർ സമാപന സമ്മേളനത്തിൽ പങ്കെടുക്കും.
സമാപന പരിപാടിയുടെ സംഘാടക സമിതി ചെയർമാനായി കൃഷ്ണകുമാറിനെ തെരഞ്ഞെടുത്തു. എബി തോമസിനെയും അനിൽ തിരുവല്ലയെയും ജനറൽ കൺവീനർമാരായും അജിത് കണ്ണൂരിനെ പബ്ലിസിറ്റി കൺവീനറായും ചുമതലപ്പെടുത്തി. മഹാത്മാഗാന്ധിയുടെ ആശയങ്ങളും സന്ദേശങ്ങളും പുതുതലമുറയിലേക്ക് എത്തിക്കുന്നതിനും സമൂഹത്തിൽ ഐക്യം, സമാധാനം, സഹിഷ്ണുത, അഹിംസ തുടങ്ങിയ മൂല്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി കൂടുതൽ ജനപങ്കാളിത്തത്തോടെ വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!