small icons
small icons

സ്തനാർബുദ പ്രതിരോധത്തിന് കൈകോർത്ത് അൽ ഹിലാലും മോട്ടോർ സിറ്റിയും; ‘പിങ്ക് ഡ്രൈവ്’ പ്രചാരണത്തിന് മുഹറഖിൽ തുടക്കം; സൗജന്യ പരിശോധന ലഭ്യമാക്കും

New Project (5)

മനാമ: അന്താരാഷ്ട്ര സ്തനാർബുദ അവബോധന മാസാചരണത്തിന്റെ ഭാഗമായി അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും മോട്ടോർ സിറ്റി ബഹ്‌റൈനും സംയുക്തമായി സംഘടിപ്പിക്കുന്ന ‘പിങ്ക് ഡ്രൈവ്’ പ്രചാരണ പരിപാടിക്ക് തുടക്കമായി. സൗജന്യ സ്തനാർബുദ പരിശോധനയും ചികിത്സാ അവബോധവും മുൻനിർത്തി ആരംഭിച്ച പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മുഹറഖിലെ അൽ ഹിലാൽ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ ഇരു സ്ഥാപനങ്ങളുടെയും ഉന്നത ഉദ്യോഗസ്ഥർ ചേർന്ന് നിർവ്വഹിച്ചു.

സ്ത്രീകൾക്കിടയിൽ സ്തനാർബുദ രോഗനിർണ്ണയവും പ്രതിരോധവും കാര്യക്ഷമമാക്കുക, കൃത്യസമയത്തുള്ള വൈദ്യപരിശോധനയുടെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ സി.എസ്.ആർ സംരംഭം നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി സൗജന്യ പരിശോധനകളും വിദഗ്ദ്ധ ഉപദേശങ്ങളും ലഭ്യമാക്കും. കൂടാതെ ആവശ്യമുള്ള രോഗികൾക്ക് സൗജന്യ മാമോഗ്രാം, ബ്രെസ്റ്റ് അൾട്രാസൗണ്ട് സ്കാനിംഗ് എന്നിവയും പൂർണ്ണമായും സൗജന്യമായി നൽകും.

സ്തനാർബുദം ആദ്യഘട്ടങ്ങളിൽ കണ്ടുപിടിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കുമെന്ന് അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ വ്യക്തമാക്കി. കുടുംബത്തിന് മുൻഗണന നൽകുന്നതിനിടയിൽ സ്വന്തം ആരോഗ്യം ശ്രദ്ധിക്കാൻ വൈകുന്ന ധാരാളം സ്ത്രീകളെ നാം കാണാറുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ കാരണം പരിശോധന മാറ്റിവെക്കുന്ന അവസ്ഥ ഒഴിവാക്കാനാണ് അൽ ഹിലാൽ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അവബോധം നൽകുന്നതിനോടൊപ്പം സൗജന്യ പരിശോധനാ സൗകര്യം കൂടെ ഒരുക്കുമ്പോഴാണ് ഈ ദൗത്യം പൂർണ്ണമാകുന്നതെന്ന് ബിസിനസ് & സ്ട്രാറ്റജി വൈസ് പ്രസിഡന്റ് ശ്രീ. ആസിഫ് മുഹമ്മദ് അറിയിച്ചു. Early detection എന്നത് വലിയ ചികിത്സാ ചെലവുകളിൽ നിന്നും മാനസിക വിഷമങ്ങളിൽ നിന്നും കുടുംബങ്ങളെ രക്ഷിക്കുമെന്നും ഇതൊരു ദീർഘകാല പ്രതിബദ്ധതയാണെന്നും ഫിനാൻസ് മാനേജർ സി.എ സഹൽ ജമാലുദ്ദീൻ വ്യക്തമാക്കി.

സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാകേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണെന്ന് മോട്ടോർ സിറ്റി ബഹ്‌റൈൻ ജനറൽ മാനേജർ ശ്രീ. അരുൺ ഗണേഷ് കുമാർ അഭിപ്രായപ്പെട്ടു. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഈ ദൗത്യത്തിൽ അൽ ഹിലാലിനൊപ്പം പങ്കാളികളാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്പെഷ്യലിസ്റ്റ് ജനറൽ സർജൻ ഡോ. നുസ്രത്ത് ജബീൻ സ്തനാർബുദ പ്രതിരോധത്തെക്കുറിച്ച് ക്ലാസ്സ് നയിച്ചു.

ഉദ്ഘാടന ചടങ്ങിൽ അൽ ഹിലാൽ ഗ്രൂപ്പ് ക്വാളിറ്റി മാനേജർ ഫ്രാങ്കോ ഫ്രാൻസിസ്, മാർക്കറ്റിംഗ് ഹെഡ് മുനവ്വിർ ഫൈറൂസ്, മോട്ടോർ സിറ്റി ജനറൽ മാനേജർ അരുൺ ഗണേഷ് കുമാർ, ഇസുസു ഡീലർ പ്രിൻസിപ്പൽ മനോജ് പിള്ള, സെയിൽസ് സീനിയർ മാനേജർ അംജേഷ് അശോകൻ, ഷെലിൻ ചാക്കോ, മിഷാൽ റജബ് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!