മനാമ: പ്രവാസി കലാപ്രതിഭകൾക്കായി പി.സി.ഡബ്ല്യു.എഫ് (PCWF) ബഹ്‌റൈൻ കലാവേദി സംഘടിപ്പിക്കുന്ന ‘ഇശൽ ബീറ്റ്സ് -26’ മാപ്പിളപ്പാട്ട് മത്സരത്തിന്റെ ഓൺലൈൻ ഓഡിഷനിൽ നിന്ന് ഫൈനലിലേക്ക് യോഗ്യത നേടിയ പത്ത് പ്രതിഭകളുടെ പട്ടിക സംഘാടകർ പ്രഖ്യാപിച്ചു.
മാപ്പിളപ്പാട്ടിന്റെ തനിമയും പാരമ്പര്യവും ഊട്ടിയുറപ്പിക്കുന്നതിനും പ്രവാസികളുടെ കലാവാസനകൾക്ക് മികച്ച വേദി ഒരുക്കുന്നതിനുമായാണ് ഈ മൽത്സരം സംഘടിപ്പിച്ചിരിക്കുന്നത്. കനത്ത മത്സരത്തിനൊടുവിലാണ് പത്ത് പേർ ഫൈനൽ ഘട്ടത്തിലേക്ക് എത്തിയത്.
ഫൈനലിസ്റ്റുകളുടെ പേരുകൾ:
-
സബീന ഖാദർ
-
താഹിർ
-
മരിയ ജോൺസൺ
-
മുഹമ്മദ് റിയാസ്
-
സൽമ
-
അൻസാർ പി.ബി.
-
നിസാം പട്ടാമ്പി
-
ഹിജാസ്
-
മുഹമ്മദ് കലഫ്
-
സഫ്‌ന
മത്സരത്തിന്റെ ആവേശകരമായ ഗ്രാൻഡ് ഫിനാലെ നവംബർ അവസാനവാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീത പ്രേമികളുടെ വലിയ പിന്തുണയാണ് പരിപാടിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.









