ബികെഎസ് സാഹിത്യ വിഭാഗം കാർട്ടൂൺ, കവർ ചിത്രരചന മത്സരങ്ങൾ ജൂലൈ 12ന് 

മനാമ: ബഹ്റൈറൈൻ കേരളീയ സമാജം സാഹിത്യ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി കാർട്ടൂൺ ,കവർ പേജ് ഡിസൈനിംഗ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു.

മലയാളനോവൽസാഹിത്യത്തിലെ നാഴികക്കല്ലായി മാറിയ ഒ.വി.വിജയന്റെ ”ഖസാക്കിന്റെ ഇതിഹാസം “എന്ന നോവലിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് സമാജം ചിത്രകലാ ക്ലബിന്റെ സഹകരണത്തോടെ മത്സരങ്ങൾ സംഘടിപ്പിക്കുന്നതെന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

ജൂലൈ 12 വെള്ളിയാഴ്ച രാവിലെ 10 മണിക്കാണ് മത്സരം.18 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കും അതിനു മുകളിൽ പ്രായമുള്ളവർക്കും പ്രത്യേകമായിട്ടായിരിക്കും മത്സരങ്ങൾ.

ആനുകാലിക സംഭവങ്ങളെ ആസ്പദമാക്കി ഇഷ്ട വിഷയത്തിൽ കാർട്ടൂൺ വരയ്ക്കാം. ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കിയാണ് കവർ ചിത്രരചനാ മത്സരം.

കൂടുതൽ വിവരങ്ങൾക്ക്:

ബിജു.എം.സതീഷ് 36045 442

ഷബിനി വാസുദേവ് 39463471